സഹകരണ ബാങ്കുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി; 105 ബാങ്കുകളില്‍ തൊഴിലവസരങ്ങള്‍
സഹകരണ ബാങ്കുകള്‍ സഹകരണ പരീക്ഷ ബോര്‍ഡില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. 105 ബാങ്കുകള്‍ പരീക്ഷ ബോര്‍ഡില്‍ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒഴിവുകള്‍ പൂഴ്ത്തിവെക്കുന്നു എന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് സഹകരണ വകുപ്പ് രജിട്രാര്‍ ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
സഹകരണ ബാങ്കുകളില്‍ ഒഴിവുവരുന്ന തസ്തികകള്‍ സഹകരണ പരീക്ഷ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവെക്കുന്ന വാര്‍ത്ത വന്നതോടെ ഉടന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട്ചെയ്യണമെന്ന് കാണിച്ച് സഹകരണ വകുപ്പ് രജിട്രാര്‍ ഉത്തരവിറക്കി. ഇതിനുശേഷം 105 ബാങ്കുകളാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 75 ബാങ്കുകള്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സെക്രട്ടറി തസ്തിക ഒഴിവുള്ള 12 ബാങ്കുകളും, 11 ബാങ്കുകള്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്ഉള്ള ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തു.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തിക ഒഴിവുള്ള 6 ബാങ്കുകളും, ടൈപിസ്റ്റ് ഒഴിവുള്ള ഒരു ബാങ്കുമാണ് പരീക്ഷ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്‍വാതില്‍ നിയമനം നേടിയ നിരവധി പേരെ നേരത്തെ പിരിച്ച് വിട്ടിരുന്നു. ഇനിയും നിരവധി ബാങ്കുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ട്.
Adjust Story Font
16