വിദ്യാര്‍ത്ഥികള്‍ക്ക് പേടിസ്വപ്നമായി പ്രൈവറ്റ് ബസ് യാത്ര
സ്കൂളുകളുടെ മുമ്പില്‍ നിര്‍ത്തുന്ന ബസ്സുകളുടെ എണ്ണം വളരെ കുറവാണ്. നിര്‍ത്തുന്ന ബസ്സുകളാവട്ടെ കയറുന്നതിന് മുമ്പ് മുന്നോട്ടെടുക്കുന്നുവെന്ന് പരാതിയും ഏറെയുണ്ട്.
പ്രൈവറ്റ് ബസ്സില്‍ കയറി ക്ലാസില്‍ പോവുകയെന്നത് പല വിദ്യാര്‍ത്ഥികള്‍ക്കും പേടിസ്വപ്നമാണ് ഇപ്പോള്‍. സ്കൂളുകളുടെ മുമ്പില്‍ നിര്‍ത്തുന്ന ബസ്സുകളുടെ എണ്ണം വളരെ കുറവാണ്. നിര്‍ത്തുന്ന ബസ്സുകളാവട്ടെ കയറുന്നതിന് മുമ്പ് മുന്നോട്ടെടുക്കുന്നുവെന്ന് പരാതിയും ഏറെയുണ്ട്.
കോഴിക്കോട് വെസ്റ്റ് ഹില്‍ പോളി ടെക്നികിന് മുന്നില്‍ ഇന്നലെ വൈകീട്ട് 3.15ന് നടന്ന സംഭവമാണിത്. ബസ്സുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ കടന്ന് പോകാന്‍ ശ്രമിച്ചപ്പോള്‍ സീബ്ര ലൈനില്‍ കയറി നിന്ന് കൈകാണിച്ച വിദ്യാര്‍ത്ഥികളെ തട്ടിയിട്ട് ബസ്സ് കടന്നുപോയി.
ഇനി ഈ ദൃശ്യങ്ങള്‍ 3.45 ഓടെ കൂടി ഇതേ സ്ഥലത്ത് നടന്നത്. ബസ്സ് നിര്‍ത്താനായി വിദ്യാര്‍ത്ഥികള്‍ നിരത്തിലിറങ്ങിയപ്പോള്‍ അതിനെ മറികടന്ന് പോകാനുള്ള ബസ്സുകളുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചത്.
ഇതേ തുടര്‍ന്ന് ബസ്സ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാകതര്‍ക്കമുണ്ടായി. വിദ്യാര്‍ത്ഥികളെ കയറ്റാതെയുള്ള ബസ്സുകളുടെ മത്സര ഓട്ടം പതിവാണെന്ന് പരിസരത്തുള്ളവരും പറയുന്നു.
Adjust Story Font
16