Quantcast

’ആര്‍.എസ്.എസ് കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം; നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം’ വി.ടി ബല്‍റാം

കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ലെന്നു പറഞ്ഞ എം.എല്‍.എ, രാജ്യം ഭരിക്കുന്ന സാംസ്ക്കാരിക പ്രസ്ഥാനമായ ആർഎസ്എസ് ആണെന്നും പരിഹസിച്ചു.

MediaOne Logo

Web Desk

  • Published:

    6 Aug 2018 3:09 PM GMT

’ആര്‍.എസ്.എസ് കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം; നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം’ വി.ടി ബല്‍റാം
X

സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യണമെന്നും നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വി.ടി ബല്‍റാം എം.എല്‍.എ. കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ലെന്നു പറഞ്ഞ എം.എല്‍.എ, രാജ്യം ഭരിക്കുന്ന സാംസ്ക്കാരിക പ്രസ്ഥാനമായ ആർഎസ്എസ് ആണെന്നും പരിഹസിച്ചു.

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും ശക്തമായ പോലീസ് നടപടികൾ ഉണ്ടാകണമെന്നും ബല്‍റാം പറഞ്ഞു. ''ഭീകരപ്രവർത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങൾ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സർക്കാർ അർജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.''

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എംഎല്‍എ പ്രതിഷേധമറിയിച്ചത്. "വർഗീയത തുലയട്ടെ"യെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാസർക്കോട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. പേര് അബൂബക്കർ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാർത്തകളിൽ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്ക്കാരിക പ്രസ്ഥാനമായ ആർഎസ്എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘർഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാൽ ശക്തമായ പോലീസ് നടപടികൾ ഉണ്ടാകണം. ഭീകരപ്രവർത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങൾ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സർക്കാർ അർജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.

"വർഗീയത തുലയട്ടെ"

വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാൻ വേണ്ടി ചിലർ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഞങ്ങൾ പറയാൻ തന്നെയാണ് തീരുമാനം.

TAGS :

Next Story