ഈജിപ്തിന്‍റെ വല്യേട്ടന്‍ ഗ്ലൗസഴിച്ചു
ലോകകപ്പില്‍ ഹദരി ഈജിപ്തിന്‍റെ അവസാന മത്സരത്തിനിറങ്ങിയത് നായകന്‍റെ ആം ബാന്‍ഡ് അണിഞ്ഞായിരുന്നു. മൈതാനത്തിറങ്ങുമ്പോള്‍ 45 വയസായിരുന്നു എല്‍ ഹദരിയുടെ പ്രായം.
റഷ്യന്‍ ലോകകപ്പോടെ ചരിത്രത്തിന്‍റെ ഭാഗമായ ഈജിപ്ത് ഗോള്‍കീപ്പര്‍ അസം എല്‍ ഹദരി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമാണ് എല്‍ ഹദരി. എന്നാല്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച്, പെനാല്‍റ്റി ഉള്‍പ്പെടെ നിരവധി സേവുകളാണ് ഹദരി റഷ്യന്‍ മണ്ണില്‍ നടത്തിയത്. 45 ാം വയസിലാണ് ഹദരി, ഗ്ലൗസഴിച്ചത്.
ലോകകപ്പില്‍ ഹദരി ഈജിപ്തിന്‍റെ അവസാന മത്സരത്തിനിറങ്ങിയത് നായകന്‍റെ ആം ബാന്‍ഡ് അണിഞ്ഞായിരുന്നു. മൈതാനത്തിറങ്ങുമ്പോള്‍ 45 വയസായിരുന്നു എല്‍ ഹദരിയുടെ പ്രായം. ഇതോടെ മറികടന്നത് 2014 ല്‍ കൊളംബിയന്‍ ഗോളി ഫാരിദ് മൊണ്ട്രാഗന്‍ നേടിയ റെക്കോഡിനെ. വെറുതെ റെക്കോഡ് സൃഷ്ടിക്കാന്‍ ഇറങ്ങിയതായിരുന്നില്ല ഹദരി. 45ാം വയസിലും പെനാല്‍റ്റി സേവ് ചെയ്ത പ്രകടനമാണ് ഹദരി മത്സരത്തില്‍ പുറത്തെടുത്തത്. മത്സരത്തിലാകെ ആറ് സേവുകളാണ് ഹദരി നടത്തിയത്. ഈജിപ്തിനായി 159 മത്സരങ്ങളില്‍ ഹദരി ഗ്ലൗസണിഞ്ഞു.
''159 അന്താരാഷ്ട്ര മത്സരങ്ങളിൽ ദേശീയ ടീമിനൊപ്പം കളിക്കാൻ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട്. അഭൂതപൂർവമായ നേട്ടങ്ങളിൽ ടീമിനൊപ്പം നില്‍ക്കാനായി. കഴിഞ്ഞ കാലങ്ങളിൽ എന്‍റെ ദൗത്യം വിജയമായിരുന്നുവെന്ന് ഞാൻ കരുതുന്നു. എന്‍റെ ജീവിതത്തിന്‍റെ പ്രയാസങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും എന്നെ പിന്തുണയ്ക്കുകയും താങ്ങായി നില്‍ക്കുകയും ചെയ്ത എന്‍റെ കുടുംബാംഗങ്ങളോട് ഞാൻ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു.'' - ഹദരി പറഞ്ഞു.
Adjust Story Font
16