Quantcast

പട്ടികജാതി, പട്ടികവർഗ സംവരണത്തിനും ക്രീമിലെയർ; പുനഃപരിശോധന ഹരജി നൽകുമെന്ന് ദലിത്‌ -ഗോത്ര വിഭാഗ സമിതി

സുപ്രിംകോടതി വിധിക്കെതിരെ 21ന് രാജ്യവാപകമായ പ്രതിഷേധം നടത്തും

MediaOne Logo

Web Desk

  • Updated:

    2024-08-18 03:06:32.0

Published:

18 Aug 2024 1:48 AM GMT

ceamy layer,sc st reservation,latest national news,ക്രീമിലെയര്‍ പരിധി,സുപ്രിംകോടതി വിധി
X

ഡൽഹി: പട്ടികജാതി, പട്ടികവർഗ സംവരണത്തിനും ക്രീമിലയർ ബാധകമാക്കണമെന്ന സുപ്രിംകോടതിയുടെ നിർദേശത്തിനെതിരെ നിയമ പോരാട്ടം. സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകുമെന്ന് ദലിത്‌ -ഗോത്ര വിഭാഗ സമിതി നേതാവ് അശോക് ഭാരതി പറഞ്ഞു. സുപ്രിംകോടതി വിധിക്കെതിരെ 21ന് രാജ്യവാപകമായ പ്രതിഷേധത്തിനും സംഘടനകൾ ആഹ്വാനം ചെയ്തു.

കോടതിയുടെ നിരീക്ഷണം സാമൂഹിക യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്ന് ദലിത്‌ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ ജീവനക്കാരുടെ ജാതി വിവരങ്ങൾ ഉടൻ പുറത്ത് വിടണമെന്നും പട്ടികജാതി-പട്ടികവർഗക്കാരുടെ അവസ്ഥ മനസിലാക്കാൻ ഒരു കമ്മീഷനെ നിയമിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ ജീവനക്കാരിൽ 60 ശതമാനത്തിലധികം മുന്നോക്ക വിഭാഗക്കാരാണ്. ഹൈക്കോടതികളിലും സുപ്രിംകോടതിയിലും 50 ശതമാനം ന്യായാധിപൻമാരെ എസ്.സി -എസ്.ടി വിഭാഗങ്ങളിൽ നിന്ന് നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഇത്തരത്തിൽ നിയമനങ്ങൾ പൂർത്തിയാവുന്നത് വ​രെ മറ്റുവിഭാഗങ്ങളിൽ നിന്നുള്ള നിയമനം നിർത്തിവെക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.


TAGS :

Next Story