Quantcast

സാധാരണ മാസ്‌കുകളിൽ നിന്നും റെസ്പിറേറ്ററുകളിലേക്ക് മാറാൻ ഇനിയും സമയമായില്ലേ?

വ്യക്തിഗത സംരക്ഷണത്തിന് റെസ്പിറേറ്ററുകൾ ഫലപ്രദമാണെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ ലബോറട്ടറി പഠനങ്ങളിലും ആർസിടികളിലും നിങ്ങൾക്ക് കാണാൻ സാധിക്കും

MediaOne Logo

Web Desk

  • Updated:

    2022-01-19 13:37:26.0

Published:

19 Jan 2022 1:35 PM GMT

സാധാരണ മാസ്‌കുകളിൽ നിന്നും റെസ്പിറേറ്ററുകളിലേക്ക് മാറാൻ ഇനിയും സമയമായില്ലേ?
X

മാസ്‌കുകൾ സ്വസ്ഥമായ ശ്വസന പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പാൻഡെമിക്കിന്റെ തുടക്കത്തിൽ, റെസ്പിറേറ്ററുകൾക്ക് വലിയ തോതിൽ ക്ഷാമം അനുഭവപ്പെട്ടത് കാരണം വേണ്ടത്ര സ്വീകാര്യത അവയ്ക്ക് ലഭിച്ചിട്ടില്ല. ഒരു വർഷമായി ഓസ്ട്രിയയിലെ പൊതുസ്ഥലങ്ങളിൽ റെസ്പിറേറ്ററുകൾ നിർബന്ധമാണ്. റെസ്പിറേറ്ററുകൾ കോവിഡിൽ നിന്നും കൂടുതൽ സംരക്ഷണം നൽകുന്നുണ്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണ്ടെത്തൽ. ആയതിനാൽ റെസ്പിറേറ്ററുകളെ സ്വന്തം സംരക്ഷണത്തിനായി ഉപയോഗിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരും നിർദേശിക്കുന്നത്.

പൊതു ഇടങ്ങളിലും തിരക്കേറിയ മറ്റു സ്ഥലങ്ങളിലും ഇത് ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. എന്തായാലും നമുക്കെല്ലാം പുനർവിചിന്തനം നടത്താനുള്ള സമയം കൂടിയാണിത്. റെസ്പിറേറ്ററുകൾ, അതിന്റെ രൂപം കാരണം പലപ്പോഴും ആളുകൾ അത് ഉപയോഗിക്കാൻ മടിക്കുന്നു . ഏറെ ഗുണമേന്മയോടെയാണ് റെസ്പിറേറ്ററുകൾ നിർമ്മിച്ചിരിക്കുന്നത്. കോവിഡിൽ നിന്നു മാത്രമല്ല വായു മലിനീകരണത്തിൽ നിന്നു കൂടി ഇത് സംരക്ഷണം നൽകുന്നു. ഫിൽട്ടർ കാര്യക്ഷമതയും സുഖമമായ ശ്വസനവും ഇത് പ്രധാനം ചെയ്യുന്നുണ്ട്.

തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ അണുപ്രസരണത്തിന് സാധ്യതയേറെയാണ്. എന്നാൽ സാധാരണ സർജിക്കൽ മാസ്‌കുകൾ രോഗാണുക്കളെ തടഞ്ഞു നിർത്തി മറ്റുള്ളവർക്കു കൂടി സംരക്ഷണം നൽകുന്നു. പക്ഷെ തിരക്കേറിയ ഇടങ്ങളിൽ സർജിക്കൽ മാസ്‌കുകൾ ധരിക്കുന്നത് ഏറെ ഫലപ്രദമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തിരക്കേറിയ സ്ഥലങ്ങളിൽ ഏറെ നേരം സമ്പർക്കം പുലർത്തുമ്പോൾ എല്ലാവരും എൻ95 റെസ്പിറേറ്ററുകൾ ധരിക്കുന്നത് ഉചിതമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആരോഗ്യ പ്രവർത്തകർ. റെസ്പിറേറ്ററുകൾ ഫലപ്രദമാണെന്ന് സമർത്ഥിക്കുമ്പോഴും അതിനെ സാധൂകരിക്കാൻ തക്കതായ തെളിവുകൾ കണ്ടെത്തുകയെന്നത് ഏറെ പ്രയാസകരമാണ്. എന്നാലും വ്യക്തിഗത സംരക്ഷണത്തിന് റെസ്പിറേറ്ററുകൾ ഫലപ്രദമാണെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ ലബോറട്ടറി പഠനങ്ങളിലും ആർസിടികളിലും നിങ്ങൾക്ക് കാണാൻ സാധിക്കും. തുണി മാസ്‌കുകൾ ഏതെങ്കിലും പ്രത്യേക നിലവാരത്തിൽ നിർമ്മിക്കപ്പെട്ടവയല്ല. ഒമിക്രോൺ പോലുള്ള കോവിഡിന്റെ പുത്തൻ വകഭേദത്തെ തടഞ്ഞു നിർത്താൻ തുണി മാസ്‌കുകൾ പര്യാപ്തമല്ലെന്നാണ് വിദഗ്ധാഭിപ്രായം. ചില സർജിക്കൽ മാസ്‌കുകൾക്ക് തുണി മാസ്‌കുകളേക്കാൾ മികച്ച ഫിൽട്ടറേഷൻ കപ്പാസിറ്റി ഉണ്ടായിരിക്കുമെങ്കിലും, അവ പ്രധാനമായും രൂപകല്പന ചെയ്തിരിക്കുന്നത് വലിയ തുള്ളി പുറന്തള്ളുന്നത് തടയാനാണ്.

TAGS :

Next Story