Quantcast

രുചിയിൽ കേമൻ ഈ മുട്ട ചമ്മന്തി; തയ്യാറാക്കാം എളുപ്പത്തിൽ

വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവമാണ് മുട്ട ചമ്മന്തി

MediaOne Logo

Web Desk

  • Published:

    12 May 2022 3:11 PM GMT

രുചിയിൽ കേമൻ ഈ മുട്ട ചമ്മന്തി; തയ്യാറാക്കാം എളുപ്പത്തിൽ
X

വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവമാണ് മുട്ട ചമ്മന്തി. എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് തന്നെയാണ് ഹൈലൈറ്റ്. ചമ്മന്തി കൂടി സ്റ്റഫ് ചെയ്‌തെടുക്കുന്നതിനാൽ രുചിയും ഏറും.

ആവശ്യമായ സാധനങ്ങൾ

മുട്ട - 4 എണ്ണം

തേങ്ങ -½ കപ്പ്

മുളക് - 4 എണ്ണം

പുതിനയില - 1 ടീസ്പൂൺ

കടലമാവ് - 1 കപ്പ്

അരിപ്പൊടി - 4 ടീസ്പൂൺ

കായപ്പൊടി - 1 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധം;

മുട്ട പുഴുങ്ങി മാറ്റിവെയ്ക്കുക.

ചമ്മന്തി ഉണ്ടാക്കുന്നതിന്: തേങ്ങ, മുളക്, പുതിനയില, ഉപ്പ് എന്നിവ ചേർത്ത് മിക്‌സിയിൽ അരച്ചെടുക്കുക.

ബാറ്റർ ഉണ്ടാക്കുന്നത്:

കടലമാവ്, അരിപ്പൊടി, കായപ്പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. പുഴുങ്ങിയ മുട്ട തോടു കളഞ്ഞ് നെടുകെ മുറിച്ച് ചമ്മന്തി അതിൽ നിറച്ച് കൊടുക്കുക.ശേഷം ബാറ്ററിൽ മുക്കി തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക.

തയ്യാറാക്കിയത്: ഫിദ യൂസഫ്, വളാഞ്ചേരി

TAGS :

Next Story