Quantcast

കറന്റ്‌ ബില്ലിനെ പേടിക്കാതെ എസി ഉപയോഗിക്കാം... ഈസിയായി

ഈ വേനൽക്കാലത്ത് ധൈര്യമായി എസി ഉപയോഗിക്കാന്‍ ഇതാ ചില നുറുങ്ങുകൾ

MediaOne Logo

Web Desk

  • Published:

    10 April 2022 8:02 AM GMT

കറന്റ്‌ ബില്ലിനെ പേടിക്കാതെ  എസി ഉപയോഗിക്കാം... ഈസിയായി
X

ചൂടുകാലമായതോടെ എയർകണ്ടീഷനുകളുടെ ഉപയോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ആദ്യകാലത്തൊക്കെ സമ്പന്നന്മാരുടെ വീട്ടിൽ മാത്രം കണ്ടുവന്നിരുന്ന എ.സി ഇന്ന് ഒട്ടുമിക്ക വീടുകളിലുമെത്തിയിരിക്കുന്നു. ഫാനിന്റെ കാറ്റ് കൊണ്ടൊന്നും ഇപ്പോഴത്തെ വേനല്‍ ചൂടിനെ തടുക്കാനാവില്ല എന്നതിന്റെ തെളിവ് കൂടിയാണ് എ.സിയുടെ വ്യാപകമായ ഉപയോഗം തെളിയിക്കുന്നത്. എന്നാൽ എ.സി ഉപയോഗിക്കുമ്പോഴും മാസാവസാനം വൈദ്യുത ബില്ല് കൂടുമോ എന്ന ഭയം എല്ലാവരുടെയും ഉള്ളിലുണ്ട്. എ.സി ഉപയോഗിക്കാതിരിക്കാനും വയ്യ, എന്നാൽ വൈദ്യുതി ബില്ല് കൂടാനും പാടില്ല എന്നാണോ നിങ്ങളുടെ ആവശ്യം. എങ്കിൽ നിങ്ങൾക്കിതാ ചില അഞ്ച് ലളിത വഴികള്‍...ഇനി ധൈര്യമായി എസി ഉപയോഗിച്ച് തുടങ്ങിക്കോളൂ...

ശരിയായ താപനില ഉറപ്പ് വരുത്തുക

ഒരിക്കലും എസി ഏറ്റവും കുറഞ്ഞ താപനിലയിൽ സജ്ജീകരിക്കരുത്. 16 ഡിഗ്രിയിൽ സജ്ജീകരിക്കുന്നത് മികച്ച തണുപ്പ് നൽകുമെന്ന് ആളുകൾ പലപ്പോഴും കരുതുന്നു, എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) പ്രകാരം, മനുഷ്യ ശരീരത്തിന് അനുയോജ്യമായ താപനില 24 ആണ്. അതുകൊണ്ട് എസി ടെമ്പറേച്ചർ 24 ആക്കി ക്രമീകരിക്കുന്നതാണ് നല്ലത്. ഇത് കൂടുതൽ വൈദ്യുതി ലാഭിക്കുകയും ബില്ലിന്റെ തുക കുറയ്ക്കുകയും ചെയ്യും.


പവർ ബട്ടൺ ഓഫാക്കുക

എസി പ്രവർത്തിക്കുന്നില്ലെങ്കിൽ റിമോർട്ട് ഉപയോഗിച്ചു മാത്രം ഓഫ് ചെയ്യാതെ പവർ സ്വിച്ചു കൂടി ഓഫാക്കുക.എസി എന്നല്ല ഏത് ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നില്ലെങ്കിലും എല്ലായ്‌പ്പോഴും പവർ സ്വിച്ച് ഓഫ് ചെയ്യണം. മിക്ക ആളുകളും റിമോട്ട് ഉപയോഗിച്ച് എസി ഓഫ് ചെയ്യാറുണ്ട്, പക്ഷേ അത് ചെയ്യാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ ധാരാളം വൈദ്യുതി പാഴാകുകയും അത് പ്രതിമാസ ബില്ലിനെ ബാധിക്കുകയും ചെയ്യുന്നു.

സ്ലീപ് ടൈമർ ഉപയോഗിക്കാം

ഇപ്പോൾ വിപണിയിലിറങ്ങുന്ന എല്ലാ എസികളിലും സ്ലീപ് ടൈമറുകളുണ്ട്. രാത്രി മുഴുവൻ മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് പകരം ടൈമർ ഉപയോഗിക്കുന്നതാണ് നല്ലത്. ഉറങ്ങാൻ പോകുന്നതിന് മുമ്പോ മറ്റ് സമയങ്ങളിലോ 2-3 മണിക്കൂർ ടൈമർ സജ്ജീകരിക്കാം. ടൈമർ സജ്ജീകരിക്കുമ്പോൾ, ഒരു പ്രത്യേക സമയത്തിന് ശേഷം എസി ഓഫാകും. ഇത് എയർകണ്ടീഷണറിന്റെ അമിത ഉപയോഗം കുറയ്ക്കുകയും വൈദ്യുതി ബില്ലിൽ വലിയ രീതിയിൽ കുറവ് വരുത്തുകയും ചെയ്യും.


പതിവായി സർവീസ് ചെയ്യുക

എല്ലാ വീട്ടുപകരണങ്ങൾക്കും സർവീസ് ആവശ്യമാണ്. അതുപോലെ തന്നെ എയർ കണ്ടീഷണറുകൾക്കും കൃത്യമായസർവീസ് ആവശ്യമാണ്. പൊടിയോ മറ്റ് വസ്തുക്കളോ കയറിയാൽ എസിക്ക് കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. അതിനാൽ, വേനൽക്കാലത്തിന് മുമ്പ് എയർകണ്ടീഷണർ സർവീസ് ചെയ്യുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. എസിയുടെ കാര്യക്ഷമതയിൽ നിങ്ങൾക്ക് കുറവ് തോന്നുകയാണെങ്കിൽ ഉടൻ ടെക്‌നീഷ്യന്റെ സഹായം തേടാൻ മറക്കരുത്.

വാതിലുകളും ജനലുകളും അടച്ചിടുക

എയർകണ്ടീഷണർ ഓണാക്കുന്നതിന് മുമ്പ്, മുറിയിലെ എല്ലാ വാതിലുകളും ജനലുകളും ശരിയായി അടച്ചുവെന്ന് ഉറപ്പുവരുത്തുക. എസിയുള്ള മുറിയിൽ ഗ്ലാസ് ഭിത്തികളുടെ എണ്ണം പരമാവധി കുറക്കുക. ചൂട് പുറത്തേക്ക് വിടുന്ന ഉപകരണങ്ങൾ എസി ഉപയോഗിക്കുന്ന മുറിയിൽ വെക്കാതിരിക്കുക.ഡോറുകളിൽ ഡോർ ക്ലോസർ ഘടിപ്പിക്കുകയും വേണം.ഇങ്ങനെ ചെയ്യുന്നത് മൂലം ഇത് മുറി വേഗത്തിൽ തണുക്കാനും കൂടുതൽ നേരം തണുപ്പ് നിലനിൽക്കാനും സഹായിക്കും. ഇതുവഴി മാസാവസാനം നിങ്ങളുടെ വൈദ്യുതി ബിൽ ലാഭിക്കുകയും ചെയ്യാം.

TAGS :

Next Story