ഇഷ്ടപ്പെട്ട പാട്ടുകള്‍ തെരഞ്ഞെടുക്കു... നഷ്ടപ്പെട്ട ഊർജം വീണ്ടെടുക്കാം
നല്ല സംഗീതം കേള്‍ക്കുന്നത് നല്ല ആരോഗ്യത്തിന് കാരണമാവുന്നു
പാട്ടു കേള്‍ക്കുമ്പോള്‍ നമുക്ക് ഉണര്‍വു തോന്നുമെന്നു മാത്രമല്ല,നഷ്ടപ്പെട്ട ഊര്‍ജം തിരികെ ലഭിക്കുകയും ചെയ്യും. പാട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ വേണം. നമ്മുടെ മാനസികാവസ്ഥക്കനുസരിച്ച പാട്ടുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഗുണത്തേക്കാലേറെ ദോഷം ചെയ്യും.
ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ വളര്‍ച്ചയ്ക്ക് പാട്ടുകള്‍ ഏറെ പ്രയോജനകരമാണ്. അമ്മയുടെ സ്വരവും പാട്ടും കേള്‍ക്കാന്‍ അവസരം നല്‍കുന്നത് വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുഞ്ഞിനെപ്പോഴും താരാട്ട് പാട്ട് പോലെ കേള്‍ക്കാന്‍ സുഖമുള്ള സ്വരങ്ങളായിരിക്കുമിഷ്ടം. ഭയപ്പെടുത്തുന്ന ശബ്ദം കുഞ്ഞിനെ അസ്വസ്ഥനാക്കുന്നു. ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴുള്ള കുഞ്ഞിന്റെ പ്രതികരണം അമ്മയ്ക്കു തന്നെ തിരിച്ചറിയാം. അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെയും വേണമെങ്കില്‍ കാണാനുള്ള സൗകര്യം ഉണ്ട്.
പാട്ടുകള്‍ കേട്ടു കൊണ്ട് ഓടുകയും നടക്കുകയും ചെയ്യുമ്പോള്‍ വ്യായാമം ചെയ്യുകയാണെന്ന തോന്നല്‍ ഉണ്ടാവുകയില്ല. പാട്ട് കേട്ട് കൊണ്ട് ഉറക്കമുണരുന്നത് ശരീരത്തിന് ആയാസകരമാവുന്നു.നല്ല സംഗീതം കേള്‍ക്കുന്നത് നല്ല ആരോഗ്യത്തിന് കാരണമാവും.
മാനസികവും ശാരീരികവുമായ കഴിവുകള്‍ വികസിപ്പിക്കാനും ജീവിതത്തിന്‌റെ നിലവാരം ഉയര്‍ത്താനും പാട്ടുകള്‍ സഹായിക്കുന്നു. ഇതിനു വേണ്ടി ആയുര്‍വേദത്തില്‍ പ്രത്യേക സംഗീത ചികിത്സ കൂടിയുണ്ട്.
രാഗ ചികിത്സ, വ്യക്തിഗത ചികിത്സ എന്നിങ്ങനെയാണ് അയുര്‍വേദത്തിലെ സംഗീത ചികിത്സ രീതികള്‍. പാട്ടിനോടുള്ള താല്‍പര്യം സ്വയം ഉണ്ടാവുന്നതാണ്. തലച്ചോറിലെ സബ് കോര്‍ട്ടിക്കല്‍ തലത്തിലാണ് പാട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.
പാട്ടുകള്‍ മനസിലാക്കാനോ അതിലെ ശബ്ദങ്ങള്‍ തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയാണ് അമ്യൂസിയ. ഇത്തരം അവസ്ഥകളിലെല്ലാം സംഗീത ചികിത്സ പ്രായോഗികമാണ്.
Adjust Story Font
16