Quantcast

അസാന്നിധ്യങ്ങളുടെ കാവ്യസാധ്യതകള്‍

MediaOne Logo

Jaisy

  • Published:

    26 Sep 2016 7:06 AM GMT

അസാന്നിധ്യങ്ങളുടെ കാവ്യസാധ്യതകള്‍
X

അസാന്നിധ്യങ്ങളുടെ കാവ്യസാധ്യതകള്‍

വൈരുദ്ധ്യമാര്‍ന്ന ചോദ്യങ്ങളാണ് ചുരുക്കത്തില്‍ സന്തോഷ് കോടനാടിന്റെ കവിത. ഇല്ലാത്ത സാന്നിധ്യങ്ങളെ അസാന്നിധ്യങ്ങളാക്കുമ്പോഴും തെളിഞ്ഞു നില്‍ക്കുന്ന കാവ്യ സര്‍ഗ്ഗാത്മകതയാണ് തെളിഞ്ഞു കിടന്ന അസാന്നിധ്യങ്ങള്‍ എന്ന സന്തോഷിന്റെ ആദ്യ സമാഹാരം പകരുന്നത്.

വിത പലപ്പോഴും പല രീതിയിലാണ്. പുറത്തു വരിക. ജിവിതാനുഭവങ്ങളും, സാമൂഹികാ നുഭവങ്ങളും കവിതയില്‍ അറിയാതെ ചില വരികളായി തെളിഞ്ഞു വരും. കേവലം പറച്ചിലുകളല്ലാതെ കവിത മനസോടു ചേര്‍ന്നു നില്‍ക്കുന്നത് കാണാം. പദ്യത്തിന്റെയും ഛന്ദസിന്റെയും പ്രാസഘടനകളെയും ഉപേക്ഷിച്ച് പുത്തന്‍ കവിതയിലെത്തുമ്പോള്‍ ആടയാഭരണങ്ങളില്ലാതെ കവിത നഗ്‌നമായ സൗന്ദര്യത്താല്‍ ഒട്ടും വളയാതെ സംസാരിക്കുത് കാണാം. പെട്ടെന്നുണ്ടാകുന്ന കവിതകളും ധ്യാനാവസ്ഥകളും കവിതയില്‍ ഇന്നും സജീവമാണ്. തൊണ്ണൂറുകളിലൂണ്ടായ മാറ്റം രണ്ടായിരത്തിലും രണ്ടായിരത്തി പതിനാറിലും വേറെ രീതിയില്‍ മാറുന്നത് കാണാം. വാക്കുകള്‍ കൂടി നക്ഷത്രങ്ങളാകുമെന്ന പഴയ ചിന്തയെ പുതു വാക്കുകള്‍ കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും ഇന്നത്തെ കവിത ധീരമായി നേരിടുന്നു. ഇത്തരം സാന്നിദ്ധ്യങ്ങള്‍ ഉള്ളപ്പോള്‍ തന്നെ പ്രത്യേക രീതിയില്‍ അസാന്നിദ്ധ്യങ്ങളെ സാധ്യമാക്കുകയാണ് സന്തോഷ് കോടനാട് തന്റെ പ്രഥമ കാവ്യസമാഹാരം കൊണ്ട് ചെയ്യുന്നത്.

'എവിടെയുമുണ്ടാവും
ഇലയുടെ
അടുക്കളെയെപ്പേലെ
ആഴമേറിയ നിശ്ശബ്ദത'
എന്ന് സന്തോഷ് എഴുതുമ്പോള്‍ നിശ്ശബ്ദവും ജൈവീകവുമായ അസാന്നിധ്യങ്ങളെ നമ്മുക്ക് കാണിച്ചു തരുന്നു.
'കാറ്റ്
ഉടലിന്‍മേല്‍
എഴുതി മായ്ക്കു
കവിതയാകുമോ
ജീവിതം.....?'
എന്ന ചോദ്യത്തിലൂടെ ഒരു ജീവിതത്തിന്റെ സമസ്ത ചോദ്യങ്ങളും ചില വാക്കുകളിലൂടെ കുറിച്ചു വയ്ക്കുന്നു. ' നീയില്ലാത്ത ഞാന്‍ മുറിച്ചുപോകുന്നു
ഭാരങ്ങളുടെ മഹാ നദി' എന്നെഴുതുമ്പോള്‍ ഭാരങ്ങളെ ഇല്ലാതാക്കാനുളള വ്യഗ്രത ഏറെ സവിശേഷമാണ്. ജീവിതത്തെ ഭാരമാര്‍ന്നതും, കവിതയുടെതായ ആധി കലര്‍ന്ന വൈരുദ്ധ്യങ്ങളും പല കവിതകളും അടയാളപ്പെടുത്തുന്നു. ഏറെ അനുഭവതലങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും ആത്മനിഷ്ഠമായ ഭാഷ ഉപേക്ഷിക്കാന്‍ സന്തോഷിനാകുന്നുണ്ട്. ബിംബങ്ങളും വാക്കുകളും ഏറെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന സന്തോഷിന്റെ കവിതകളില്‍ പ്രണയവും വിരഹവും രതിയുമെല്ലാം അതിന്റെ അന്തസ്സോടെ പ്രത്യക്ഷപ്പെടുന്നു. തീരെ ലളിതമായ വാക്കുകള്‍ കവിതയില്‍ പ്രയോഗിക്കു കാലമാണിത്. പദലാളിത്യത്തിനപ്പുറം ആവിഷ്‌കാരത്തിന്റെ സത്യസന്ധത ആവോളം സന്തോഷിന്റെ കവിതകള്‍ക്കുണ്ട്. ഉള്ളിനോട് ചേര്‍ന്നു നില്‍ക്കുന്ന സങ്കടം നിറഞ്ഞ സ്‌നേഹവും പ്രണയത്തിന്റെ പച്ചപ്പാര്‍ന്ന വരികളും ഈ കവി പറഞ്ഞു വയ്ക്കുന്നു.

'ചെമ്പരത്തിയിതളുകളുടെ
നനുത്ത
വിരലുകളില്‍ തൂങ്ങി
ശലഭങ്ങള്‍
സ്വപ്നം കാണുന്നത്
എങ്ങനെയെമന്ന്
എഴുതിവച്ചിരിക്കണം
അവള്‍' ( അത്ര സ്‌നേഹിക്കയാല്‍)

സ്വപ്നത്തോടടുത്തു നില്‍ക്കുന്ന ഒരു അബോധ ഭാവത്തോടൊപ്പം, വിഭ്രമിപ്പിക്കുന്ന അനുഭവങ്ങളും സന്തോഷിന്റെ കാവ്യജീവിതത്തിന്റെ പ്രത്യേകതയാണ്. പ്രകൃതിയും സ്ത്രീയും ദളിതരും പലപ്പോഴും അടിച്ചമര്‍ത്തപ്പെടു അവസ്ഥയാണുള്ളത്. പ്രകൃതിയുടെയും പെണ്ണിന്റെയും ഉയിര്‍പ്പടയാളങ്ങളും ഈ കവിതകളില്‍ വായിക്കാന്‍ കഴിയും.
'പ്രകാശിതമാര്‍ന്ന
ഏതു സൗന്ദര്യത്തിന്‍മേലും
ചാടിവീണേക്കാവുന്ന
ബദല്‍ ലോകങ്ങളെ
ഞെട്ടിപ്പിച്ച്
ഉയിര്‍ത്തെഴുല്‍േക്കുന്നുണ്ടാവും
പുറമ്പോക്കുകളില്‍ നിന്ന്
മുനയൊളിപ്പിച്ച
ആവിഷ്‌കാരങ്ങള്‍'

എന്ന് ദളിതം എ കവിതയിലൂടെ പറയുമ്പോള്‍ കറുത്തതും അരികുകളിലേക്ക് മാറ്റിയതുമായ പല അവസ്ഥകള്‍ ശക്തവും എതിര്‍പ്പുമായി വീറോടെ ഉയിര്‍ക്കുന്നത് കാണാം. കോടനാട് എന്ന സ്ഥലത്തെ, അവിടുത്തെ ജൈവപാരിസ്ഥിതിക അവസ്ഥകളെ തികഞ്ഞ കയ്യടക്കത്തോടെ സന്തോഷ് കവിതയില്‍ അടയാളപ്പെടുത്തുന്നു. തന്റെ തന്റെ ഒറ്റപ്പെടലും ആഘോഷങ്ങളും തെളിമയാര്‍ന്ന ദുഖങ്ങളായും ഈ കവി കാണിച്ചു തരുന്നു.

' കത്തിച്ചു കളഞ്ഞ
ഏടുകളില്‍ നിന്ന്
മുലവിങ്ങിയ
വേദനയുമായി
എന്റെ ഭാഷ
അലഞ്ഞുകൊണ്ടേയിരുന്നു'
എന്നെഴുതുമ്പോഴുളള ആധികലര്‍ന്ന ചോദ്യം ശ്രേഷ്ഠമായ എല്ലാ ഭാഷാ വസ്ഥകള്‍ക്കുനേരെയും നീളുന്നു. ഇത്തരം വൈരുദ്ധ്യമാര്‍ന്ന ചോദ്യങ്ങളാണ് ചുരുക്കത്തില്‍ സന്തോഷ് കോടനാടിന്റെ കവിത. ഇല്ലാത്ത സാന്നിദ്ധ്യങ്ങളെ അസാന്നിധ്യങ്ങളാക്കുമ്പോഴും തെളിഞ്ഞു നില്‍ക്കുന്ന കാവ്യ സര്‍ഗ്ഗാത്മകതയാണ് തെളിഞ്ഞു കിടന്ന അസാന്നിധ്യങ്ങള്‍ എന്ന സന്തോഷിന്റെ ആദ്യ സമാഹാരം പകരുന്നത്.

TAGS :

Next Story