പുതിയ ആലോചനകളും ചര്‍ച്ചകളുമായി ബുഖാരി നോളജ് ഫെസ്റ്റിവല്‍; അറിവിന്‍റെ ഉത്സവത്തിനു തുടക്കം
മതം, കർമ്മശാസ്ത്രം, ഭാഷ, സാഹിത്യം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയവയെല്ലാം മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ചർച്ചയാകുന്നുണ്ട്
മലപ്പുറം: ബുഖാരി നോളജ് ഫെസ്റ്റിവലിന്‍റെ(ബി.കെ.എഫ്) നാലാം എഡിഷനു തുടക്കമായി. മലപ്പുറം കൊണ്ടോട്ടിയിലെ ബുഖാരി കോളജിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
അറിവിന്റെ ഉത്സവമാണ് ബുഖാരി ഫെസ്റ്റ്. നാലു വേദികളിലായി മൂന്നു ദിവസം വൈവിധ്യങ്ങൾ നിറഞ്ഞ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. മതം, കർമ്മശാസ്ത്രം, ഭാഷ, സാഹിത്യം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയവയെല്ലാം ചർച്ചയാകും.
വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരായ ഇരുന്നൂറോളം അതിഥികളാണ് അറിവിന്‍റെ പുതുവെളിച്ചം പ്രകാശിപ്പിക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അലങ്കരിച്ചൊരുക്കിയ ബുഖാരി കാംപസിലെ കാഴ്ചകളും സന്ദര്‍ശകര്‍ക്കു പുതിയ അനുഭവം പകരുന്നതാണ്.
Summary: The fourth edition of Bukhari Knowledge Festival (BKF) begins
Next Story
Adjust Story Font
16