Quantcast

20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്

ആരോഗ്യമേഖലയ്ക്ക് മുന്‍ഗണന നല്‍കി രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്

MediaOne Logo

Web Desk

  • Updated:

    2021-06-04 08:03:08.0

Published:

4 Jun 2021 3:59 AM GMT

20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്
X

ആരോഗ്യമേഖലയ്ക്ക് മുന്‍ഗണന നല്‍കി രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചു . 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്. ഒരു മിനിറ്റ് 54സെക്കന്‍റിനുള്ളിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്‍റെ ബജറ്റ് അവതരിപ്പിച്ചത്.


Live Updates

  • 4 Jun 2021 4:09 AM GMT

    പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 2000 കോടി രൂപയുടെ വായ്പ. വാണിജ്യ ആവശ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കും. കുടുoബ ശ്രീ വഴി 1000 കോടി വായ്പ നൽകും. വായ്പാ പദ്ധതിക്ക് പലിശ ഇളവിന് 100 കോടി രൂപ

  • 4 Jun 2021 4:09 AM GMT

    സർക്കാറിന്‍റെ  ചെലവിലാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകും. വാക്സിൻ ഗവേഷണം ആരംഭിക്കും. വാക്സിനേഷനായി 1000 കോടി

  • 4 Jun 2021 4:07 AM GMT

    150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കും. സെപ്തംബറോടെ ടെണ്ടര്‍ വിളിക്കും

  • 4 Jun 2021 4:07 AM GMT

    എല്ലാ PHC കേന്ദ്രങ്ങളിലും പകർച്ചവ്യാധി ചികിത്സക്കുള്ള 10 ബെഡുകൾ. സിഎച്ച്സി താലൂക്ക് ആശുപത്രികൾക്കായി പത്ത് ബെഡുള്ള ഐസൊലേഷൻ കേന്ദ്രങ്ങൾ. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിനായി 50 കോടി രൂപ. ഒരോ മെഡിക്കൽ കോളജുകളിലും പകർച്ചവ്യാധി നിയന്ത്രണത്തിന് പ്രത്യേക കേന്ദ്രം

  • 4 Jun 2021 4:04 AM GMT

    കോവിഡിന്‍റെ മൂന്നാം തരംഗം നേരിടാൻ ആരോഗ്യ മേഖലയെ സജ്ജമാക്കും. ഇതിനായി ആറിന പരിപാടി

TAGS :

Next Story