Quantcast

ഓയിൽ ആൻഡ് ഗ്യാസ് മേഖലയില്‍ തൊഴിലവസരങ്ങളുമായി ഐബിസ് അക്കാദമി

ഓയിൽ ആന്റ് ഗ്യാസ് മേഖലയുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകൾ ഐബിസ് നടത്തുന്നു. ഈ മേഖലയിൽ നിരവധി വർഷത്തെ പരിചയസമ്പന്നത്തുള്ള അധ്യാപകരാണ് ഐബിസിന്റെ പ്രത്യേകത.

MediaOne Logo

  • Published:

    21 Nov 2019 8:58 AM GMT

ഓയിൽ ആൻഡ് ഗ്യാസ് മേഖലയില്‍ തൊഴിലവസരങ്ങളുമായി ഐബിസ് അക്കാദമി
X

ആഗോള സമ്പദ്ഘടനയുടെ ഉയർച്ചതാഴ്ചകളെ നിർണയിക്കുന്നതിൽ ഒരു പ്രധാനഘടകമാണ് ഓയിൽ ആൻഡ് ഗ്യാസ് മേഖല. ഈ മേഖലയിൽ ആഗോളാടിസ്ഥാനത്തിൽ നിരവധി തൊഴിലവസരങ്ങളാണ് ഇന്നുള്ളത്. എന്നാൽ കഴിവുള്ള ഉദ്യോഗാർഥികളുടെ അഭാവം ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഓയിൽ ആന്റ് ഗാസ് മേഖലയിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി ശ്രദ്ധനേടുകയാണ് കൊച്ചി ആസ്ഥാനമായി, നിരവധി ബ്രാഞ്ചുകളുമായി പ്രവർത്തിക്കുന്ന ഐബിസ് അക്കാദമി.

ഓയിൽ ആന്റ് ഗ്യാസ് മേഖലയിൽ ആഗോളാടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ട IACET അഥവാ അയാസെറ്റ് കോഴ്‌സുകൾ നൽകുന്ന ഇന്ത്യയിലെ ഏകസ്ഥാപനം എന്ന പ്രത്യേകത ഐബിസിനുണ്ട്. ആഗോളാടിസ്ഥാനത്തിൽ ഗുണമേന്മ അടിസ്ഥാനമാക്കി സർട്ടിഫിക്കേഷൻ നൽകുന്ന അമേരിക്കൻ ഏജൻസിയാണ് അയാസെറ്റ്. ലോകത്തകമാനം വെറും 441 കമ്പനികൾക്കേ അയാസെറ്റ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളൂ എന്നതും ഇന്ത്യയിൽ അത് ഐബിസ് മാത്രമാണന്നതും ശ്രദ്ധേയമാണ്.

ഓയിൽ ആന്റ് ഗ്യാസ് മേഖലയുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകൾ ഐബിസ് നടത്തുന്നു. ഈ മേഖലയിൽ നിരവധി വർഷത്തെ പരിചയസമ്പന്നത്തുള്ള അധ്യാപകരാണ് ഐബിസിന്റെ പ്രത്യേകത. ഇവിടെ നിന്ന് പുറത്തിറങ്ങിയ വിദ്യാർഥികളിൽ 95 ശതമാനവും ഈ മേഖലയിൽ തന്നെയാണ് ജോലിചെയ്യുന്നത്. ഒഎൻജിസി, ഫോക്കസ് എനർജി, ജോൺ എനർജി, അഡ്‌നോക്, ചെന്നൈ റിഫൈനറി, കിങ്സ്റ്റൺ എന്നിവയിൽ ഇന്ന് ഐബിസ് വിദ്യാർഥികൾ ജോലിക്കാരായുണ്ട്.

ഓയിൽ ഗ്യാസ് മേഖലയിൽ മൂന്ന് മാസത്തെ അഡ്വാൻസ് ഡിപ്‌ളോമ കോഴ്‌സും ഗ്യാസ് ഓപ്പറേഷൻ സേഫ്റ്റി യിൽ ആറുമാസത്തെ ഡിപ്ലോമ കോഴ്‌സുമാണ് ഐബിസ് ഈ മേഖലയിൽ നല്കുന്ന പ്രധാന കോഴ്‌സുകൾ.

ആഗോളതലത്തിൽതന്നെ ഏറ്റവും ആകർഷകമായ തൊഴിലവസരങ്ങളാണ് ഓയിൽ ആന്റ് ഗ്യാസ് മേഖല മുന്നോട്ടുവെക്കുന്നത്. ഉയർന്ന വേതനം, ആകർഷകമായ തൊഴിൽ അന്തരീക്ഷം, മികച്ച ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഈ മേഖലയിലേക്ക് കൂടുതൽ ചെറുപ്പക്കാരെ ആകർഷിക്കുന്നു.

വിശദവിവരങ്ങള്‍ക്ക്: ഐബിസ് അക്കാദമി ഇടപ്പള്ളി, കൊച്ചി ഫോണ്‍: 9645433331 വെബ്സൈറ്റ്: https://ibisacademy.in/

Next Story