Quantcast

ആകർഷകമായ തൊഴിലസരങ്ങളുമായി ലോജിസ്റ്റിക്‌സ് മേഖല; അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്നത് ഇന്ത്യയിൽ ഒരു സ്ഥാപനം മാത്രം

മേഖലയിലെ ആകർഷകമായ തൊഴിലുകളിലേക്ക് എത്തിപ്പെടുന്നതിനാവശ്യമായ കോഴ്‌സുകളെപറ്റിയും അന്താരാഷ്ട്രതലത്തിൽ അംഗീകൃതമായ സർട്ടിഫിക്കറ്റുകളെ പറ്റിയും മിക്കവർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം

MediaOne Logo

  • Published:

    10 Dec 2019 6:31 AM GMT

ആകർഷകമായ തൊഴിലസരങ്ങളുമായി ലോജിസ്റ്റിക്‌സ് മേഖല; അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്നത് ഇന്ത്യയിൽ ഒരു സ്ഥാപനം മാത്രം
X

അന്താരാഷ്ട്രതലത്തിൽ ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള മേഖലകളിലൊന്നാണ് ചരക്കുഗതാഗതം. ലോകം ഒരു ആഗോളഗ്രാമമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് ഫ്രെയ്റ്റ് ട്രാൻസ്‌പോർട്ടും ലോജിസ്റ്റിക്‌സുമെല്ലാം ഓരോരുത്തരുടെയും ജീവിതവുമായി ഒന്നല്ലെങ്കിൽ മറ്റൊരുവിധത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ തന്നെ ലക്ഷക്കണക്കിനാളുകളാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്.

കര, കടൽ, വായു എന്നീ വഴികളിലൂടെയുള്ള ചരക്കുനീക്കവും അതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും അടങ്ങുന്ന മേഖലയാണ് ലോജിസ്റ്റിക്‌സ്. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർധിക്കുകയും ഭൂഖണ്ഡാനന്തര ചരക്കുനീക്കം വർധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ ലോജിസ്റ്റിക്‌സ് അന്താരാഷ്ട്ര ബന്ധങ്ങളെ തന്നെ നിർണയിക്കുന്ന സ്വാധീനശക്തിയായി മാറിക്കഴിഞ്ഞു. റോഡ് - റെയിൽ - കപ്പൽ - വിമാന മാർഗങ്ങളിലൂടെയുള്ള ചരക്കുനീക്കം സുഗമമായി നടക്കുന്നതിനായി അന്താരാഷ്ട്ര രംഗത്ത് നിരവധി നിയമങ്ങൾ തന്നെ നിലവിലുണ്ട്.

ഒരു തൊഴിൽമേഖല എന്നനിലയിൽ ലോജിസ്റ്റിക്‌സിന്റെ സാധ്യതകൾ പ്രവിശാലവും ആകർഷകവുമാണ്. എന്നാൽ, ആ മേഖലയിലെ ആകർഷകമായ തൊഴിലുകളിലേക്ക് എത്തിപ്പെടുന്നതിനാവശ്യമായ കോഴ്‌സുകളെപറ്റിയും അന്താരാഷ്ട്രതലത്തിൽ അംഗീകൃതമായ സർട്ടിഫിക്കറ്റുകളെ പറ്റിയും മിക്കവർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ടുള്ള വിവിധ കോഴ്‌സുകളിൽ അന്താരാഷ്ട്ര അംഗീകാരമുള്ള അയാസെറ്റ് കോഴ്‌സുകൾ നൽകുന്ന ഇന്ത്യയിലെ ഒരേയൊരു സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന, നിരവധി ബ്രാഞ്ചുകളുള്ള ഐബിസ് അക്കാദമി.

ആഗോളാടിസ്ഥാനത്തിൽ ഗുണമേന്മ അടിസ്ഥാനമാക്കി സർട്ടിഫിക്കേഷൻ നൽകുന്ന അമേരിക്കൻ ഏജൻസിയാണ് അയാസെറ്റ്. ലോകത്തകമാനം വെറും 441 കമ്പനികൾക്കേ അയാസെറ്റ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളൂ എന്നതും ഇന്ത്യയിൽ അത് ഐബിസ് മാത്രമാണന്നതും ശ്രദ്ധേയമാണ്.

ലോജിസ്റ്റിക്‌സ് മേഖലയിൽ പരിചയസമ്പന്നരായ അധ്യാപകരാണ് ഐബിസ് അക്കാദമിയിൽ ക്ലാസെടുക്കുന്നത്. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നിവയിൽ ഏറ്റവും മികവുറ്റ അന്തരീക്ഷത്തിലാണ് കോഴ്‌സുകൾ നടത്തപ്പെടുന്നത്. ഇവിടുത്തെ കോഴ്‌സുകൾ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളിൽ 95 ശതമാനവും ഈ മേഖലയിൽ തന്നെയാണ് തൊഴിലെടുക്കുന്നത്. ആറുമാസ പ്രൊഫഷണൽ ഡിപ്ലോമ, ഒരു വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ എന്നിവയാണ് കോഴ്‌സുകളിൽ പ്രധാനം. ഡിപ്ലോമ കോഴ്‌സിന് ആർക്കും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് പി.ജി കോഴ്‌സിനുള്ള അടിസ്ഥാനയോഗ്യത.

വിശദവിവരങ്ങൾക്ക്: ഐബിസ് അക്കാദമി ഇടപ്പള്ളി, കൊച്ചി ഫോൺ: 9645433331 വെബ്‌സൈറ്റ്: https://ibisacademy.in/

TAGS :

Next Story