Quantcast

നാടിന്റെ വികസനത്തിന് പ്രവാസിയുടെ കൈത്താങ്ങ്; പ്രവാസിചിട്ടിയിൽ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് 100 കോടി കവിഞ്ഞു

മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി.

MediaOne Logo

  • Published:

    18 Feb 2020 10:35 AM GMT

നാടിന്റെ വികസനത്തിന് പ്രവാസിയുടെ കൈത്താങ്ങ്; പ്രവാസിചിട്ടിയിൽ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് 100 കോടി കവിഞ്ഞു
X

സംസ്ഥാനത്തിന്റെ വികസനകുതിപ്പിൽ പ്രവാസികളുടെ സജീവപങ്കാളിത്തം. പ്രവാസി ചിട്ടിയിൽ ചേർന്നു കൊണ്ടാണ് പ്രവാസിമലയാളികൾ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിന് കൈത്താങ്ങാകുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളിൽ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് ഇപ്പോൾ 100 കോടി കവിഞ്ഞിരിക്കുന്നു. പ്രവാസി ചിട്ടിയിൽ ഇപ്പോൾ ഇന്ത്യ അടക്കം ലോകത്തിലെ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും. നിലവിൽ 70 രാജ്യങ്ങളിൽ നിന്നായി 47437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 139835 പേർ 2500 മുതൽ 100000 വരെ മാസ തവണ ഉള്ള വിവിധ ചിട്ടികളിൽ അംഗങ്ങളായിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി രൂപ ടേൺഓവർ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

ഇതുവരെ പ്രവാസി ചിട്ടിയിൽ ചേരാത്ത പ്രവാസികൾക്ക് ഇനിയും അവസരമുണ്ട്. പ്രവാസി ചിട്ടിയിൽ അംഗമാകുന്നതിനുള്ള വിശദാംശങ്ങൾക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://urlzs.com/btHZE

പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് വൻ സ്വീകരണം; നിക്ഷേപകരിൽ നിന്നും സമാഹരിച്ചത് 25 കോടിയിലേറെ

ലോകത്തൊരിടത്തും ഇല്ലാത്ത വിധം മികച്ച ലാഭവിഹിതം ഗാരണ്ടി നൽകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യത. 2019 ഡിസംബർ 14-ഠാഠം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. ഇതുവരെയായി ആയിരത്തി അഞ്ഞൂറോളം പ്രവാസികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.15-2-2020 ലെ കണക്കനുസരിച്ച് 140ൽ ഏറെ നിക്ഷേപകരിൽ നിന്നായി 25.35 കോടി രൂപ ഈ പദ്ധതി വഴി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. സംസ്ഥാന സർക്കാർ കിഫ് ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗപ്പെടുത്തുന്നു. ഇപ്പോൾ ഗാരണ്ടി നൽകുന്ന ലാഭവിഹിതം പദ്ധതിയുടെ തുടക്കകാല ഓഫറാണെന്നും ഭാവിയിൽ ഇതിൽ മാറ്റം വന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. ഇപ്പോഴത്തെ സുവര്‍ണാവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ പ്രവാസികളോടും അഭ്യർത്ഥിക്കുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://lm.facebook.com/l.php? ഈ സംരംഭത്തിന് മനസറിഞ്ഞ് പിന്തുണയും പ്രോത്സാഹന വും നൽകിയ പ്രവാസി മലയാളികളുടെ സഹായം തുടർന്നും പ്രതീക്ഷിക്കുന്നു.

കേരള നിർമിതി - വികസന ബോധവൽക്കരണ പരിപാടി ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

വികസന പ്രവർത്തനങ്ങളിൽ കാസർകോട് ജില്ല മുന്നോട്ടു കുതിക്കുകയാണ്. അടിസ്ഥാന സാരകര്യവികസനം ഉറപ്പാക്കി സംസ്ഥാനത്തെ സമഗ്രമായ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതാണ്കിഫ്ബിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതും. സംസ്ഥാനത്ത് കിഫ്ബി നടപ്പാക്കുന്ന വികസന പദ്ധതികളെ ജനങ്ങൾക്ക് അടുത്തറി യാനും നേരിട്ട് വിലയിരുത്താനുമാണ് കേരള നിർമിതി - വികസന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 28, 29, 30 തീയതികളിൽ കാസർകോട് അരങ്ങേറിയ രണ്ടാം പതിപ്പും ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒൻപത് പദ്ധതികളാണ് കിഫ്ബി കാസർകോട് മണ്ഡലത്തിൽ നടപ്പാക്കുന്നത്. പരിഗണനയിലിരിക്കുന്ന രണ്ടുപദ്ധതികൾക്ക് കൂടി അംഗീകാരം ലഭിക്കുന്നതോടെ ആകെ മുതൽ മുടക്ക് 370 കോടി കവിയും. കേരള നിർമിതിയിൽ കാസറഗോഡ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തപ്പെട്ടു. കിഫ്ബി പദ്ധതികളുടെ വിശകലന വേദിയിൽ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ, പദ്ധതികളുടെ സ്ഥിതി വിവരങ്ങൾ വിലയിരുത്തപ്പെട്ടു കാസർകോട് എംഎൽഎ ശ്രീ. എൻ എ നെല്ലിക്കുന്ന്, ജില്ലാ കളക്ടർ ഡോ ഡി. സജിത് ബാബു, കിഫ്ബി സിഇഒ ഡോക്ടർ കെ എം എബ്രഹാം, കിഫ് ബി ഉദ്യോഗസ്ഥർ, എസ് പി വി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Next Story