Quantcast

സഫാ ഗ്രൂപ്പിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികളുമായി സഫാ ജ്വല്ലറി ഗ്രൂപ്പ് മുപ്പതാം വാർഷികം ആഘോഷിക്കുന്നു.

MediaOne Logo

  • Published:

    10 Sep 2020 3:30 PM GMT

സഫാ ഗ്രൂപ്പിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
X

ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികളുമായി മുപ്പതാം വാർഷികം ആഘോഷങ്ങളുമായി സഫാ ജ്വല്ലറി ഗ്രൂപ്പ്.
പദ്ധതികളുടെ ഉദ്ഘാേനവും മുപ്പതാം വാർഷികത്തിന്റെ പ്രത്യേക ലോഗോ പ്രകാശനവും പ്രമുഖ വ്യവസായിയും വി.കെ.സി ഗ്രൂപ്പ്‌ ചെയർമാൻ കൂടിയായ വി.കെ.സി മമ്മദ് കോയ എം.ൽ.എ കോഴിക്കോട് നിർവഹിച്ചു.


ചടങ്ങിൽ സഫാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ടി.എം.എ സലാം അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ശ്രീ കെ.ടി ഹംസ, ശ്രീ കെ.ടി നാസർ, ശ്രീ കെ.ടി ഹനീഫ എന്നിവരും, ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീ അബ്ദുൽ മജീദ് കെ.ടി, മാർക്കറ്റിംഗ് മാനേജർ ശ്രീ വി.ടി.വി വിവേക്, പബ്ലിക് റിലേഷൻസ് മാനേജർ ശ്രീ മുഹമ്മദ് ഹസ്സൻ പി എന്നിവരും പങ്കെടുത്തു.

മലപ്പുറം ജില്ലയിലെ മേലാറ്റൂർ കേന്ദ്രമായി 1990-ൽ പ്രവർത്തനം ആരംഭിച്ച സഫാഗ്രൂപ്പിനു കീഴില്‍ ഇന്ന് ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി ഇരുപതോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. പത്തിടങ്ങളിലായി പ്രവർത്തിക്കുന്ന സഫാ-ക്ലാരസ് ജ്വല്ലറികൾ ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റി. ഗുണമേന്മ ഉറപ്പുവരുത്തുന്നതിലും ആധുനിക ടെക്നോളജി ഉപയോഗിച്ച് ഡിസൈനർ ആഭരണങ്ങൾ സജ്ജമാക്കുന്നതിലും പുലർത്തിയ മികവിന്റെ പേരിൽ ദേശീയവും അന്തർദേശീയവുമായ പുരസ്കാരങ്ങൾക്ക് സഫാഗ്രൂപ്പ് അര്‍ഹമായിട്ടുണ്ട്. റീട്ടെയിൽ ജ്വല്ലറികൾക്കു പുറമെ ആഭരണ നിർമ്മാണം, ഗോൾഡ് ഹോൾസെയിൽ, റിഫൈനറി, ഡിസൈനിംഗ്‌, ജെം ആന്റ് ജ്വല്ലറി ഇൻസ്റ്റിറ്റ്യൂട്ട് , കോസ്മെറ്റിക്ക്സ് എന്നീ മേഖലകളിലും സഫാ ഗ്രൂപ്പ് സജീവ സാന്നിധ്യമറിയിച്ചു.

മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സഫാ ജ്വല്ലറിയിൽ സെപ്റ്റംബർ 10 മുതൽ 30 വരെ ഉപഭോക്താക്കൾക്കായി ഓഫറുകളും ഡിസ്‌കൗണ്ടുകളും മാനേജ്‌മന്റ് പ്രഖ്യാപിച്ചു. ഓരോ 4 ഗ്രാം ഗോൾഡ് പർച്ചേസിനും ഗോൾഡ് കോയിന്‍, കൂടാതെ ക്യാഷ് ഡിസ്‌കൗണ്ട്, ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെ സ്റ്റോൺ വാല്യൂവിൽ ഡിസ്‌കൗണ്ട്, എല്ലാ പർച്ചേസിനും പർച്ചേസ് കൂപ്പൺ, 10% മുതൽ ഗോൾഡ് അഡ്വാൻസ് ബുക്കിംഗ്സൗകര്യം തുടങ്ങിയവയാണ് മുപ്പതാം വാര്‍ഷികാഘോഷ ഡിസ്കൌണ്ടുകള്‍.

ഒരു വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,കലാ -കായിക, ജീവകാരുണ്യ മേഖലകളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതായും മാനേജ്മെന്റ് അറിയിച്ചു

TAGS :

Next Story