Quantcast

ബി വോക് വിദ്യാര്‍ത്ഥികള്‍ക്ക് 75 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്

75ാം സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ചാണ് തൃശൂര്‍ പൂമലയിലെ Future Educity ഈ സ്കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    17 Aug 2022 6:22 AM GMT

ബി വോക് വിദ്യാര്‍ത്ഥികള്‍ക്ക് 75 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്
X

75ാം സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് 75 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് തൃശൂര്‍ പൂമലയിലെ Future Educity. പ്ലസ്ടു കഴിഞ്ഞ, പാരാ മെഡിക്കൽ മേഖലയില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളർഷിപ്പ് നല്‍കുന്നത്.

ഈ വര്‍ഷം Future Educityയില്‍ ബി വോക്കിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ്. 3 വർഷത്തെ B.Voc Cardiac Care Technology, B.Voc Medical Lab Technology കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിന് അര്‍ഹതയുണ്ടായിരിക്കുക. ടാലന്‍റ് പരീക്ഷ വഴിയായിരിക്കും സ്കോളര്‍ഷിപ്പിന് അര്‍ഹരായവരെ കണ്ടെത്തുക. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്സ്ഫീസിന്‍റെ 20 ശതമാനം മുതല്‍ 100 ശതമാനം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും.

ഹെല്‍ത്ത് കെയര്‍, പാരാ മെഡിക്കൽ മേഖലയിൽ മികച്ച ഉദ്യോഗാർഥികളെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലാണ് Future Educity ഈ സ്കോളർഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാരാമെഡിക്കല്‍ കോഴ്സുകള്‍ കൂടാതെ Aviation, Management, Proffessional, Rig-oil and gas, Technical, Overseas education, Online education, Gemology, Horse ride training മുതലായ കോഴ്സുകളും ഇവിടെയുണ്ട്.


ഫ്യൂച്ചര്‍ ഭദ്രമാകണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് ഫ്യൂച്ചര്‍ എഡ്യുസിറ്റിയെന്ന ആശയം. അതുകൊണ്ടുതന്നെ വിവിധ യൂണിവേഴ്സിറ്റികളുടെ നിലവാരമുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍, കാമ്പസ് അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 12 ഏക്കറിലാണ് Future Educity യുടെ കാമ്പസ് ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കാമ്പസാണ് Future Educityയുടേത്. ജോലി ഉറപ്പുള്ള ഏത് കോഴ്സ് വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള ഒരു ഷോപ്പിംഗ് മാള്‍, വിദ്യാഭ്യാസത്തിന്‍റെ ഹബ്ബ്, മലയാളികളുടെ ആദ്യ എഡ്യൂസിറ്റി, അതാണ് ഫ്യൂച്ചർ എഡ്യൂസിറ്റി. പത്തോളം വ്യത്യസ്തങ്ങളായ ഡിപ്പാർട്ടുമെന്‍റുകള്‍, അമ്പതിലധികം വ്യത്യസ്തമായ കോഴ്സുകള്‍, പ്രകൃതി മനോഹരമായ കാമ്പസ്സ്, ഒരു ദിവസം മുതല്‍ 3 വർഷം വരെ നീളുന്ന ഡിപ്ലോമ, ഡിഗ്രികോഴ്സുകള്‍ ഇവിടെയുണ്ട്.


TAGS :

Next Story