Quantcast

എൻട്രൻസ് പഠിക്കാൻ എഐ സഹായിക്കും, വിദ്യാഭ്യാസത്തിൽ വിപ്ലവവുമായി എജ്യൂപോർട്ട്

ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിക്കുവാനും, മുന്‍വിധിയില്ലാതെ അവരുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നൽകാനും എഐ

MediaOne Logo

Web Desk

  • Published:

    11 July 2024 11:55 AM GMT

eduport
X

ഇന്ത്യയിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയത്, വർഷാവർഷം ലക്ഷകണക്കിന് വിദ്യാർഥികളെ വെള്ളം കുടിപ്പിക്കുന്ന പരീക്ഷകളാണ് നീറ്റും ജെഇഇയും. വ്യക്തമായ ആസൂത്രണവും കഠിനാധ്വാനവും പോലും പലപ്പോഴും മതിയാകാതെ വരും ഈ പരീക്ഷകൾക്ക് മുന്നിൽ. വർഷങ്ങളോളമുള്ള പരിശീലനത്തിന് ശേഷമായിരിക്കും വിദ്യാർഥികൾ ഈ പരീക്ഷകൾക്ക് തയ്യാറെടുക്കുക. ഹൈസ്കൂൾ ക്ലാസുകൾ മുതൽ പരിശീലനം തുടങ്ങുന്ന വിദ്യാർഥികളും കുറവല്ല.

പക്ഷേ, നീറ്റ്, ജെഇഇ പരീക്ഷകൾ എഴുതുന്നവരിൽ 55% വിദ്യാർഥികളും വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് പഠനങ്ങൾ പറയുന്നു. രക്ഷിതാക്കളുടെ കാര്യവും വ്യത്യസ്തമായിരിക്കില്ല.

ഈ തിരിച്ചറിവാണ് കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥി അജാസ് മുഹമ്മദ് ജാന്‍ഷറിനെ ഒരു വിദ്യാഭ്യാസ സ്റ്റാർട്ടപ്പിന് മുന്നിലെത്തിക്കുന്നത്. വിദ്യാർ‍ഥികളെ മാനസിക സംഘർഷത്തിലാക്കാതെ പ്രവേശന പരീക്ഷാ പരിശീലനത്തിന് സഹായിക്കുന്ന എജ്യുക്കേഷൻ സ്റ്റാർട്ടപ്പ്, അതാണ് എജ്യൂപോർട്ട്.

കൃത്യവും വ്യക്തവുമായ പാഠ്യ പദ്ധതിയിലൂടെ ഏതു പരീക്ഷയും എളുപ്പത്തിൽ മറികടക്കാൻ പറ്റുമെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ മൂന്ന് വർഷമായി എജ്യൂപോർട്ട്.

സമ്മര്‍ദവും മത്സരബുദ്ധിയും താരതമ്യവും വിദ്യാര്‍ഥികളെ മികച്ച വിജയത്തിലെത്തിക്കും എന്ന പഴഞ്ചന്‍ ആശയത്തെ ചോദ്യം ചെയ്യുകയാണ് എജ്യൂപോർട്ട്. ഓരോ കുട്ടിയേയും അവരുടെ അഭിരുചിക്കും വേഗതയ്ക്കും അനുസരിച്ച് പഠിപ്പിക്കുന്ന എജ്യൂപോർട്ടിന്റെ രീതി രക്ഷിതാക്കളിലും സ്റ്റാർട്ടപ്പിനോടുള്ള വിശ്വാസം വർധിപ്പിക്കുന്നു.

എഐ ലേണിങ് ആപ്പ്, ഇന്ത്യയിൽ ആദ്യത്തേത്

ഇന്ത്യയിലാദ്യമായി അഡാപ്റ്റ് (AdAPT) എന്ന പേഴ്സണലൈസ്ഡ് ലേര്‍ണിങ് ആപ്ലിക്കേഷന് തുടക്കം കുറിക്കുന്നതും അങ്ങനെയാണ്. ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിക്കുവാനും, മുന്‍വിധിയില്ലാതെ അവരുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുവാനും, അവര്‍ക്ക് മാനസികമായ പിന്തുണ നല്‍കുവാനും അഡാപ്റ്റിലൂടെ എജ്യൂപോര്‍ട്ടിന് സാധിക്കുന്നു. അഡാപ്റ്റ് എന്ന പേഴ്സണലൈസ്ഡ് ലേര്‍ണിങ് സിസ്റ്റം തന്നെയാണ് എജ്യൂപോര്‍ട്ടിന്റെ വിജയം.

നീറ്റ്, ജെഇഇ എന്‍ട്രന്‍സ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേര്‍ണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോര്‍ട്ട്. പരമ്പരാഗത നീറ്റ്, ജെഇഇ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സമ്മര്‍ദരഹിതവും വിദ്യാര്‍ഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന എജ്യൂപ്പോര്‍ട്ട് ഓരോ വിദ്യാര്‍ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

പഠന നിലവാരം മെച്ചപ്പെടുത്താൻ





അഡാപ്റ്റീവ് ലേണിങ് എന്ന നൂതന ആശയം വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളര്‍ത്തി എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി ഓരോ വിദ്യാര്‍ഥിയെയും വാര്‍ത്തെടുക്കുക കൂടിയാണ്. ലോകോത്തര നിലവാരമുള്ള കാംപസും ഏറ്റവും മികച്ച അധ്യാപകരും വിദ്യാര്‍ഥികള്‍ക്കായി അണിനിരക്കുമ്പോള്‍ നീറ്റ്, ജെഇഇ എന്‍ട്രന്‍സ് പരിശീലന രംഗത്ത് ഞെട്ടിക്കുന്ന സംഭാവനകള്‍ ഉണ്ടാക്കുവാന്‍ എജ്യൂപോര്‍ട്ടിന് സാധിക്കുമെന്ന് എജ്യൂപോര്‍ട്ട് സ്ഥാപകനും മുഖ്യപരിശീലകനുമായ അജാസ് മുഹമ്മദ് ജാന്‍ഷര്‍ പറഞ്ഞു.

ഏറ്റവുമധികം കുട്ടികളെ ജെഇഇ മെയിന്‍സ് എന്ന നേട്ടത്തില്‍ ആദ്യാവസരത്തില്‍ തന്നെ എത്തിക്കാന്‍ സഹായിച്ചതില്‍ കേരളത്തില്‍ രണ്ടാം സ്ഥാനത്താണ് എജ്യൂപോര്‍ട്ട്. ആദ്യ അവസരത്തില്‍ 50 ശതമാനത്തോളം വിദ്യാര്‍ഥികളാണ് എജ്യൂപോര്‍ട്ടില്‍ നിന്നും ജെഇഇ മെയിന്‍സ് എന്ന സ്വപ്ന ലക്ഷ്യത്തിലെത്തിയത്. കൂടാതെ എജ്യൂപോര്‍ട്ടിന്റെ റസിഡന്‍ഷ്യല്‍ കാംപസിലും ഓണ്‍ലൈനിലുമായി പരിശീലനം നേടിയ 50-ഓളം കുട്ടികളാണ് ഈ വര്‍ഷം ജെഇഇ മത്സര പരീക്ഷയില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കിയത്.

എയിംസ്, ഐഐടി സ്വപ്നം കാണുന്നവർക്ക്

'എൻജിനിയറിങ് ദി ഫ്യൂച്ചര്‍ ഓഫ് കേരള' എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുകയും പഠനത്തില്‍ മുന്നാക്കം നില്‍ക്കുകയും ചെയ്യുന്ന മിടുക്കരായ കുട്ടികള്‍ക്ക് എയിംസ്, ഐഐടി പോലെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനിയറിങ്- മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ആവശ്യമായ പരിശീലനം എജ്യൂപോർട്ട് ഈ വര്‍ഷം ആരംഭിക്കും. അര്‍ഹരായ 5000-ത്തോളം കുട്ടികള്‍ക്കാണ് എജ്യൂപോര്‍ട്ടിന്റെ ഈ പദ്ധതിയില്‍ പരിശീലനം നേടാന്‍ സാധിക്കുക. എജ്യുക്കേഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയാണ് എജ്യൂപോര്‍ട്ട് ഈ ഉദ്യമത്തിലൂടെ നിര്‍വഹിക്കുന്നത്.

ടെന്‍ഷന്‍ അടിച്ച് ചുറ്റുമുള്ളവരെ പേടിച്ച് എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിക്കുന്ന രീതിയെ എജ്യൂപോര്‍ട്ട് മായ്ച്ചുകളയുകയാണ്. ഇഷ്ടപ്പെട്ട് പഠിക്കുമ്പോള്‍ ആണ് നേട്ടത്തിന് കൂടുതല്‍ ഭംഗി ഉണ്ടാവുന്നത്. മികച്ച ക്ലാസ്‌റൂം സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ ക്ലാസ് സമയങ്ങളും സമ്മര്‍ദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ എജ്യുപോര്‍ട്ടിന് സാധിക്കും. അതുവഴി മികച്ച റിസള്‍ട്ട് നേടുവാന്‍ സാധിക്കുമെന്നും എജ്യൂപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന്‍ പറഞ്ഞു.

പഠനപരിമിതികൾ മറികടക്കാൻ

കോവിഡ് കാലത്ത്, പഠന പരിമിതികള്‍ നേരിട്ട എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ്, തീര്‍ത്തും സൗജന്യമായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. നാല്പത്തിനായിരത്തോളം കുട്ടികളാണ് തത്സമയ ക്ലാസുകളില്‍ പങ്കെടുത്തത്. ഇന്ന് ഏകദേശം രണ്ട് ദശലക്ഷത്തോളം വിദ്യാര്‍ഥികളാണ് യൂട്യൂബിലൂടെ മാത്രം എജ്യൂപോര്‍ട്ടിനൊപ്പം എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥികൾ ഇതിനകം എജ്യൂപോര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നിലവില്‍ പഠനത്തിനായി നൂറ്റിപതിനഞ്ച് ദശലക്ഷം മണിക്കൂറുകള്‍ വിദ്യാര്‍ത്ഥികള്‍ എജ്യൂപോര്‍ട്ടിനൊപ്പം ചിലവഴിച്ചു. മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ എജ്യൂപോര്‍ട്ടിനൊപ്പം കൂടുതല്‍ തയ്യാറെടുപ്പുകളോട് കൂടി റിപ്പീറ്റ് ചെയ്യാനൊരുങ്ങുന്നു.

ചുരുങ്ങിയ കാലയളവില്‍ തന്നെ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ വലിയ അംഗീകാരങ്ങള്‍ തേടിയെത്തിയ എജ്യൂപോര്‍ട്ട് ത്യശ്ശൂരില്‍ കൂടി ചുവടുറപ്പിക്കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് പുറമെ മലപ്പുറം ഇന്‍കലിലുള്ള ക്യാംപസില്‍ രണ്ടായിരത്തോളം കുട്ടികള്‍ പരിശീലനം നേടുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടി, പൂര്‍ണ്ണമായും സൗഹൃദപരമായ കാംപസാണ് തൃശ്ശൂരിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി കാത്തിരിക്കുന്നത്. നീറ്റ്, ജെഇഇ, സിയുഇടി എന്നീ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിങ് കൂടാതെ, ഈ വര്‍ഷം മുതല്‍ ഏഴ്, എട്ട്, ഒമ്പത്, 10 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നീറ്റ്, ജെഇഇ ഫൗണ്ടേഷന്‍ ക്ലാസുകള്‍ കൂടി എജ്യൂപോര്‍ട്ട് നല്‍കുന്നുണ്ട്. മെഡിക്കല്‍, എൻജിനിയറിങ് പ്രൊഫഷണനുകള്‍ സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് ശരിയായ അക്കാദമിക് അടിത്തറ സൃഷ്ടിക്കുവാന്‍ ഇത് സഹായിക്കും. ചുരുങ്ങിയ കാലത്തിനിടെ നിരവധി അംഗീകാരങ്ങളാണ് എജ്യൂപോര്‍ട്ടിനെ തേടിയെത്തിയത്. ലണ്ടന്‍ എഡ്ടെക് വീക്കിന്റെ ഭാഗമായ എഡ്ടെക്എക്സ് അവാര്‍ഡ്സില്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ (കെ12) വിഭാഗത്തില്‍ രണ്ടാം സ്ഥാനം, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച എഡ് ടെക് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് എന്ന് കഴിഞ്ഞ ദിവസമാണ് തന്റെ നിയമസഭാ പ്രസംഗത്തിനിടെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എജ്യൂപോര്‍ട്ടിനെ പറ്റി പറഞ്ഞത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9207998855 എന്ന നമ്പറില്‍ ബന്ധപ്പെടുക.

TAGS :

Next Story