അറിഞ്ഞ് മതി വിദേശപഠനം, മീഡിയവൺ Master Class with Master Consultant, കോഴിക്കോടും കൊച്ചിയിലും
വിദേശ പഠനത്തെ കുറിച്ച് മനസിൽ ആലോചിച്ച് തുടങ്ങുമ്പോൾ തന്നെ കൃത്യമായ ധാരണയും ആസൂത്രണവും അന്വേഷണവും ഉണ്ടാകണം
ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വിദേശത്തേക്ക് പോകുക എന്നത് മലയാളികൾക്ക് ഇന്ന് പുതുമയുള്ള കാര്യമല്ല, 'ട്രെൻഡ്' തന്നെയാണ്. യുകെ, കാനഡ, ആസ്ട്രേലിയ, യുഎസ് പോലുള്ള വിദേശ രാജ്യങ്ങൾ അന്താരാഷ്ട്ര വിദ്യാർഥികൾക്കായി വിസാ നയങ്ങളിൽ പോലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ, പലപ്പോഴും ഏജൻസികളുടെയും മറ്റും വാഗ്ദാനങ്ങൾ അതേ പടി വിശ്വസിച്ചും കൃത്യമായി അന്വേഷണം നടത്താതെയും വിദേശത്ത് പോയി വിദ്യാർഥികൾ 'ട്രാപ്പി'ലാകുന്നതും കുറവല്ല.
വിദേശ പഠനത്തെ കുറിച്ച് മനസിൽ ആലോചിച്ച് തുടങ്ങുമ്പോൾ തന്നെ കൃത്യമായ ധാരണയും ആസൂത്രണവും അന്വേഷണവും ഉണ്ടാകണം.
ജർമനിയിൽ സൗജന്യമായി പഠിക്കാം, ഐഇഎൽടിഎസിൽ സ്കോർ കുറഞ്ഞാലും ഈ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പറ്റും, പഠിച്ച് കഴിഞ്ഞയുടൻ ജോലി കിട്ടുന്നത് ഈ രാജ്യങ്ങളിലാണ്, ചെലവില്ലാതെ ഈ രാജ്യത്ത് മെഡിസിൻ പഠനം പൂർത്തിയാക്കാം.. എന്നിങ്ങനെയുള്ള ഉറപ്പുകൾ പലയിടങ്ങളിൽ നിന്നും ലഭിക്കും. എങ്ങനെയെങ്കിലും വിദേശത്ത് പോയി പഠിക്കണം എന്നുള്ളവർ മിക്കപ്പോഴും ഇത്തരം വാഗ്ദാനങ്ങളിൽ വീണുപോകാറുണ്ട്. ഈ രാജ്യങ്ങളിൽ, ഈ സർവകലാശാലകളിൽ പഠനച്ചെലവ് കുറവാണ്, അല്ലെങ്കിൽ ഇല്ല എന്ന ധാരണയിൽ പോകരുത്. താമസം, യാത്ര, വിവിധ ഇൻഷുറൻസുകൾ എന്നിവയെ കുറിച്ചെല്ലാം വിശദമായി മനസിലാക്കണം.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സിലബസ് മാറുന്നത് പോലെയാണ് വർഷാവർഷം ഓരോ രാജ്യങ്ങളിലും സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട നയങ്ങൾ മാറുന്നത്. അതിനെ പറ്റിയും ധാരണയുണ്ടാകാണം. കോഴ്സ് ആവശ്യപ്പെടുന്ന യോഗ്യതകൾ എന്തൊക്കെയാണ്, മറ്റ് ചെലവുകൾ എന്തൊക്കെയാണ്, റീഫണ്ട് ലഭിക്കുമോ, പങ്കാളിയെ കൂടെ കൊണ്ടുപോകാൻ സാധിക്കുമോ, സ്റ്റേ ബാക്ക് ലഭിക്കുമോ തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ട് വേണം ബാഗ് പാക്ക് ചെയ്യാൻ.
വായ്പയെടുത്ത് പോകുന്നവർ ബജറ്റിൽ ഒതുങ്ങുന്ന കോഴ്സുകളും രാജ്യവും വേണം തിരഞ്ഞെടുക്കാൻ.
വിദേശ പഠനത്തിന് ഒരുങ്ങുമ്പോൾ മറ്റെന്തല്ലാം കാര്യങ്ങളിൽ ശ്രദ്ധ വേണമെന്നതിനെ കുറിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളും സംശയങ്ങളും പരിഹരിക്കാനും സഹായിക്കുകയാണ് മീഡിയവൺ മാസ്റ്റർ ക്ലാസ് വിത്ത് മാസ്റ്റർ കൺസൾട്ടന്റ് (Mediaone Master Class with Master Consultant). വിദേശ വിദ്യാഭ്യാസ വിദഗ്ധനായ ദിലീപ് രാധാകൃഷ്ണനാണ് സ്റ്റഡി അബ്രോഡ് എക്സ്പോ നയിക്കുന്നത്. ആഗസ്റ്റ് മൂന്നിന് കോഴിക്കോട് മലബാർ പാലസിലും 17ന് കൊച്ചി അബാദ് പ്ലാസയിലുമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. എക്സ്പോയിൽ പങ്കെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ.
Adjust Story Font
16