Quantcast

സ്വന്തമായൊരു കുഞ്ഞ്: ചികിത്സ ഫലിച്ചില്ലെങ്കില്‍ പണം തിരികെയെന്ന് ക്രാഫ്റ്റ്

ക്രാഫ്റ്റില്‍ ഐവിഎഫ് ഇക്സി ചികിത്സയ്ക്കെത്തുന്ന ദമ്പതികള്‍ക്ക് ആശ്വാസമായി സാന്ത്വനം പദ്ധതി.

MediaOne Logo

Web Desk

Web Desk

  • Updated:

    2023-05-30 10:46:57.0

Published:

30 May 2023 10:45 AM GMT

സ്വന്തമായൊരു കുഞ്ഞ്: ചികിത്സ ഫലിച്ചില്ലെങ്കില്‍ പണം തിരികെയെന്ന് ക്രാഫ്റ്റ്
X

സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞ് എന്ന പ്രതീക്ഷയില്‍ ഐവിഎഫ് ഇക്സി ചികിത്സ തേടുന്ന ദമ്പതികള്‍ക്ക് ഏറെ ആശ്വാസമാകുകയാണ് ക്രാഫ്റ്റ് ഹോസ്പിറ്റലിന്‍റെ സാന്ത്വനം പദ്ധതി. ക്രാഫ്റ്റിലെ ഐവിഎഫ് ഇക്സി ചികിത്സയില്‍, ഫലം കണ്ടില്ലെങ്കില്‍ ദമ്പതികള്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് ക്രാഫ്റ്റ് ഹോസ്പിറ്റല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സയുടെ പ്രൊസീജ്യര്‍ ചാര്‍ജായ 75,000 രൂപയാണ് ഈ പദ്ധതി വഴി, ചികിത്സ പരാജയപ്പെട്ടാല്‍ ദമ്പതികള്‍ക്ക് ആശുപത്രി തിരിച്ചുനല്‍കുക. ഒരു കുഞ്ഞിനായി പല ആശുപത്രികളില്‍ പോയി, നിരവധി ഡോക്ടര്‍മാരെ കണ്ട് സാമ്പത്തികമായും ശാരീരമായും മാനസികമായും തളര്‍ന്നുപോയ ദമ്പതികള്‍ക്ക് ഏറെ ആശ്വാസമാകുന്നുണ്ട് ക്രാഫ്റ്റിലെ ഐവിഎഫ് ഇക്സി ചികിത്സ.

ക്രാഫ്റ്റിന്‍റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ നടി മംമ്ത മോഹന്‍ദാസാണ് പദ്ധതി അനൗണ്‍സ് ചെയ്തത്. ഒരുമാസം പിന്നിട്ടപ്പോഴേക്കും ഇതിനകം ആയിരത്തിലധികം പേരാണ് പദ്ധതിയെ കുറിച്ച് അന്വേഷിച്ചുകൊണ്ട് കൊച്ചിയിലും കൊടുങ്ങല്ലൂരും പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലേക്ക് എത്തിയിരിക്കുന്നത്. പലരും ലോകത്തിന്‍റെ പലഭാഗത്തും ചികിത്സ തേടി ഫലം ലഭിക്കാതെ പോയവരാണ്. മലയാളികള്‍ മാത്രമല്ല, പദ്ധതിയെകുറിച്ച് കേട്ടറിഞ്ഞ് അറബ് രാജ്യങ്ങളില്‍ നിന്നും മാലി ദ്വീപില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുപോലും തങ്ങള്‍ക്ക് ഇതിനകം അന്വേഷണങ്ങള്‍ വന്നുകഴിഞ്ഞെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഒരു കുഞ്ഞെന്ന സ്വപ്നത്തിലേക്കുള്ള ചികിത്സയ്ക്കായി ഇതിനകം വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നവരായിരിക്കും മിക്ക ദമ്പതികളും. അവരെ സംബന്ധിച്ച് അവസാന ശ്രമമെന്ന നിലയില്‍ ക്രാഫ്റ്റിലെ ഐവിഎഫ് ഇക്സി ചികിത്സ കൂടി നോക്കാം എന്ന ധൈര്യമാണ് സാന്ത്വനപദ്ധതി നല്‍കുന്നത്. ദാതാക്കളെ സ്വീകരിക്കാതെ, ദമ്പതികളുടെ തന്നെ ഭ്രൂണവും ബീജവും മാത്രം ഉപയോഗിച്ചാണ് ഇവിടെ ചികിത്സ. അതുകൊണ്ടുതന്നെ ഐവിഎഫ് ചികിത്സയില്‍ വിശ്വാസ്യതക്ക് പ്രാധാന്യം നല്‍കുകയാണ് സാന്ത്വനം പദ്ധതി വഴി ക്രാഫ്റ്റ് ലക്ഷ്യം വെക്കുന്നത്. ചികിത്സ ഫലിച്ചാല്‍ സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞ് എന്ന സന്തോഷം, ഇക്സിയും വിജയിച്ചില്ലെങ്കില്‍ ഇനിയും വലിയ സാമ്പത്തിക ബാധ്യത വരില്ലെന്ന ഒരു ആശ്വാസവും.

ആഗോളതലത്തിൽപോലും ഏകദേശം 60 ശതമാനമാണ് ഐവിഎഫ് ഇക്സി ചികിത്സയുടെ വിജയനിരക്ക്. അതുകൊണ്ടുതന്നെ ആശ്രയിച്ചെത്തുന്ന രോഗികളിൽ ചികിത്സ പരാജയപ്പെട്ടാൽ പണം തിരികെ നൽകാൻ ഉള്ള സന്മനസ്സ് ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിനെ മറ്റു വന്ധ്യതാ ചികിത്സാകേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. വന്ധ്യതാ ചികിത്സയുടെ പേരില്‍ നിരന്തരം സാമ്പത്തികചൂഷണം നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് മറ്റാരും നല്‍കാത്ത വാഗ്ദാനമാണ് ക്രാഫ്റ്റ് ഫെര്‍ട്ടിലിറ്റി സെന്‍റര്‍ ദമ്പതികള്‍ക്ക് നല്‍കിയിരിക്കുന്നത്.

വന്ധ്യതാ ചികിത്സയിൽ ഡോക്ടര്‍മാര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് DOR. പ്രായാധിക്യം കൊണ്ടോ, അസുഖങ്ങള്‍ മൂലമോ അണ്ഡാശയങ്ങളിൽ നിന്നും അണ്ഡം വലിയ തോതില്‍ നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്ന അവസ്ഥയ്ക്കാണ് Diminish Ovarian Reserve (DOR) എന്ന് പറയുന്നത്. ഇങ്ങനെയുള്ളവരില്‍ മിക്കപ്പോഴും ഐവിഎഫ് പരാജയമായിരിക്കും. അതുകൊണ്ടുതന്നെ വന്ധ്യതക്ക് തീര്‍ത്തും നൂതനമായ ഒരു ചികിത്സാരീതിയാണ് ക്രാഫ്റ്റിലുള്ളത്. സ്റ്റെം സെല്‍ തെറാപ്പി അഥവാ മൂലകോശ അധിഷ്ഠിത ചികിത്സ (ASCOT- Autologous Stem Cell Ovarian Transfer) എന്നാണ് ഈ ചികിത്സാരീതിയുടെ പേര്. മൂലകോശങ്ങൾ ഉപയോഗിച്ചുള്ള നവീന ചികിത്സാ രീതിയാണിത്.

ക്രാഫ്റ്റിൽ കഴിഞ്ഞ മൂന്നു വർഷമായി ASCOT ചികിത്സയിലൂടെ ധാരാളം പേർക്ക് സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ നൽകാൻ സാധിച്ചിട്ടുണ്ട്. ഇതിൽ AMH എന്ന സുപ്രധാന ഹോര്‍മോണ്‍ വളരെ കുറഞ്ഞ (0.03 monogram) മൂന്ന് ദമ്പതികളും ഉൾപ്പെടുന്നു. 49 വയസ്സുള്ള ഒരു സ്ത്രീക്കും സ്വന്തം കുഞ്ഞിനെ നൽകാൻ ഈ ചികിത്സയിലൂടെ കഴിഞ്ഞു. ഇവരിൽ പലരും തന്നെ ഡോണര്‍ ചികിത്സ പരാജയപ്പെട്ടവരും അല്ലെങ്കിൽ മറ്റ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും ഡോണര്‍ ചികിത്സ നിര്‍ദ്ദേശിക്കപ്പെട്ടവരുമായിരുന്നു.

എന്താണ് സ്റ്റെം സെല്‍ തെറാപ്പി അഥവാ മൂലകോശ അധിഷ്ഠിത ചികിത്സ (ASCOT)?

ഒരു കുഞ്ഞ്, അമ്മയുടെ ഗർഭപാത്രത്തിൽ പത്ത് ആഴ്ച മാത്രം പ്രായമുള്ള ഭ്രൂണമായിരിക്കുമ്പോൾ അതിവേഗത്തിൽ ഇരട്ടിച്ചു കൊണ്ടിരിക്കുന്ന കോശങ്ങൾ ധാരാളം ഉണ്ടായിരിക്കും. ഇവയെയാണ് സ്റ്റെം സെല്ലുകള്‍ അഥവാ മൂല കോശങ്ങള്‍ എന്ന് പറയുക. കുഞ്ഞ് വലുതാകുന്നതോടുകൂടി ഇവയെല്ലാം മനുഷ്യ അസ്ഥികളിലെ മജ്ജ (Born Marrow) പോലെ ശരീരത്തിലെ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങും. ശരീരത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോൾ ഇത്തരം കോശങ്ങൾ പരുക്കേറ്റ സ്ഥലങ്ങളിലേക്ക് മാറ്റപ്പെടും. അങ്ങനെ അവിടെ ഒരു പുനരുജ്ജീവന പ്രക്രിയ സാധ്യമാകും. ഹൃദയത്തിലെ പേശികൾ, സുഷുമ്നാ നാഡി, കാര്‍ട്ടിലേജ്, അണ്ഡാശയം, എന്‍ഡോമെട്രിയം എന്നിവയിലെ പല അസുഖങ്ങൾക്കുമുള്ള ഒരു ചികിത്സാ രീതി കൂടിയാണ് സ്റ്റെം സെല്‍ തെറാപ്പി.

എന്‍ഡോമെട്രിയല്‍ സ്റ്റെം സെല്‍ ട്രീറ്റ്‍മെന്‍റ്

ഗർഭധാരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഗർഭാശയത്തിനുള്ളിലെ പാളികൾ (Endometrial Lining). ഇത് ഒരു പ്രത്യേക ഘടനയിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പലവിധ അസുഖങ്ങളാല്‍ ഈ പാളികൾക്ക് ചിലപ്പോഴെല്ലാം ക്ഷതം സംഭവിക്കാറുണ്ട്. ഇങ്ങനെയുള്ളവരിൽ ഐവിഎഫ് ചെയ്ത് ഭ്രൂണം നിക്ഷേപിക്കുമ്പോൾ മിക്കപ്പോഴും തിരസ്ക്കരിക്കപ്പെട്ട് ഐവിഎഫ് ചികിത്സ പരാജയപ്പെടാറുണ്ട്. ഇങ്ങനെയുള്ളവരിലും സ്റ്റെം സെല്‍ ചികിത്സാ വളരെ ഫലപ്രദമാണ്. ഈ ചികിത്സ സ്വീകരിച്ച മൂന്നിൽ ഒന്ന് ദമ്പതികൾക്ക് സ്വന്തം കുഞ്ഞിനെ നൽകാനും ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിനു സാധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

CRAFT HOSPITAL AND RESEARCH CENTRE

VIII/77/ 2,3,4

Kodungallur P.O

Chanthappura

Kodungallur

Thrissur

Phone Number

Tel: +91480-2800300

Mob: +919544180011

WhatsApp: +918590904036

CRAFT Multispeciality Centre

5th & 6th Floor

Imperial Amity

Chalikkavattam

NH66 Bypass

Kochi 682032

Phone Number

Kochi: +91 9526196000

TAGS :
Next Story