Quantcast

കൈരളി ജുവലേഴ്സിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-21 13:20:19.0

Published:

21 Aug 2023 12:11 PM GMT

Kairali Jewellers has started its new showroom in Thiruvananthapuram, Kairali Jewellers Kanyakulangara Vembayam showroom
X

തിരുവനന്തപുരം: കൈരളി ജുവലേഴ്സിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത കളക്ഷനിലുള്ള ആഭരണങ്ങളും കിടിലം ഓഫറുകളുമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

കൈരളി ജുവലേഴ്സിന്റെ അഞ്ചാമത്തെ ഷോറൂമാണ് കന്യാകുളങ്ങരയിലേത്. നറുക്കെടുപ്പ് മത്സരവിജയി അഭിന നാട മുറിച്ച് കട ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം രമേശ് പിഷാരടി മുഖ്യാതിഥിയായി. ആറു മാസം മുന്‍പ് ലുലുമാളിലും ഷോറൂം തുടങ്ങിയിരുന്നു. വര്‍ക്കല, കല്ലമ്പലം, പേരൂര്‍ക്കട എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകള്‍. ഇനി രണ്ടു ഷോറൂം കൂടി തുടങ്ങുമെന്ന് മാനേജിങ് ഡയറക്ടര്‍ എം. നാദിര്‍ ഷാ പറഞ്ഞു.

വമ്പന്‍ കളക്ഷനുകളാണ് കന്യാകുളങ്ങരയില്‍ ജനങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പരിശുദ്ധമായ സ്വര്‍ണം. കുടുംബസമേതമുള്ള പര്‍ച്ചേഴ്സിന് ഓഫറുകള്‍. മൂക്കുകുത്തിക്ക് 950 രൂപ. മോതിരം 3250 രൂപ. കാതുകുത്തി കമ്മലിടാന്‍ 1500 രൂപ. കുട്ടിവള 2999 രൂപ. കുട്ടിമോതിരം 799 രൂപ മുതല്‍. നെക്ലസ് 13,999 രൂപ, മേല്‍ക്കാത് 799 രൂപ, താലി 3099 രൂപ. വിവാഹ പാര്‍ട്ടികള്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ഒരു ശതമാനം മുതലാണ്. അതുപോലെ പഴയ സ്വര്‍ണാഭരണത്തിന് ഏറ്റവും ഉയര്‍ന്ന വിലയും കൈരളി മുന്നോട്ടുവക്കുന്നു.

ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്. ഉദ്ഘാടന പരിപാടിയില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി, കൈരളി ജുവലറി മാനേജിങ് പാര്‍ട്ണര്‍മാരായ ബാജി എം.എന്‍, ഹാരിസ് എം.എന്‍, എം.എച്ച് താഹ, ജനറല്‍ മാനേജര്‍ നസീര് തുടങ്ങിയവരും പങ്കെടുത്തു.

Summary: Kairali Jewellers has started its new showroom in Thiruvananthapuram. The showroom is located at Kanyakulangara, Vembayam.

TAGS :

Next Story