Quantcast

കൊച്ചിയെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാൻ ഈ കോഴ്സുകൾ; അവസരങ്ങൾ പഠിപ്പിച്ച് ജെയിൻ സർവകലാശാല

ആധുനിക കാലത്ത് തൊഴിൽ മേഖലയും തൊഴിൽദാതാക്കളും ആധുനിക തൊഴിൽ നൈപുണ്യങ്ങളാണ് ആവശ്യപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2024-07-12 11:25:05.0

Published:

12 July 2024 11:23 AM GMT

X

ബിരുദത്തിന് ശേഷം നല്ലൊരു ജോലി ലഭിക്കാൻ എന്ത് ചെയ്യണം? ഒരു പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കിൽ എല്ലാം റെഡിയാകുമെന്നാണ് ഭൂരിപക്ഷം വിദ്യാർഥികളുടെയും പ്രതീക്ഷ. അഭിമുഖങ്ങളിലും മറ്റും തങ്ങളുടെ കരിക്കുലം വിറ്റെ (Curriculum Vitae) ശ്രദ്ധിക്കപ്പെടണമെങ്കിൽ നല്ലൊരു പ്രൊഫഷണൽ കോഴ്സ് സർട്ടിഫിക്കറ്റുള്ളത് നല്ലതാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. പക്ഷേ, നിങ്ങളെ മുൻപന്തിയിൽ എത്തിക്കാൻ സഹായിക്കുന്ന ആ പ്രൊഫഷണൽ കോഴ്സ് ഏതാണ്? അത്തരമൊരു കോഴ്സിലേക്ക് വിദ്യാർഥികളെ എത്തിക്കുകയാണ് ജെയിൻ ഡീംഡ് ടുബി യൂണിവേഴ്സിറ്റി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രം​ഗത്ത് ന്യൂജെൻ കോഴ്സുകൾ കൊണ്ട് മുന്നേറ്റം സൃഷ്ടിക്കുകയാണ് ബം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയിൻ യൂണിവേഴ്സിറ്റി. പുതിയ യുജിസി നിയമം അനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുൻകാല പ്രാബല്യത്തോടെ അം​ഗീകാരം നൽകിയ ജെയിനിന്റെ കൊച്ചി ഇൻഫോപാർക്കിലെ ക്യാംപസിൽ ഈ വർഷത്തെ പ്രവേശന നടപടികൾ പുരോ​ഗമിക്കുകയാണ്.

ആധുനിക കാലത്ത് തൊഴിൽ മേഖലയും തൊഴിൽദാതാക്കളും ആധുനിക തൊഴിൽ നൈപുണ്യങ്ങളാണ് ആവശ്യപ്പെടുന്നത്. ഇന്നൊവേറ്റീവ് ആശയങ്ങളുമായി തുടങ്ങിയ രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് ടാലന്റ് പൂൾ ആവശ്യമുള്ള കാലമാണ്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് സ്റ്റാർട്ടപ്പുകളാണ്. അപ്പോൾ ഇത്തരം ഇന്നൊവേറ്റീവായ തൊഴിലുകൾക്ക് അനുസൃതമായ നൈപുണ്യമാണ് വിദ്യാർഥികൾ വളർത്തിയെടുക്കേണ്ടത്. ഇത് മനസിലാക്കിയാണ് ജെയിൻ കൊച്ചി ഇൻഫോപാർക്കിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി രാജ്യാന്തര നിലവാരത്തിലുള്ള ക്യാംപസ് ഒരുക്കിയത്.

മാറുന്ന കാലത്തിന് അത്യാവശ്യമായ ന്യൂജെൻ കോഴ്സുകളാണ് ജെയിൻ ഡീംഡ് ടുബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാംപസിൽ വിദ്യാർഥികൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇൻഡസ്ട്രി ആവശ്യപ്പെടുന്ന നൈപുണ്യം വിദ്യാർഥികൾക്ക് ഉറപ്പുവരുത്തുകയാണ് ജെയിൻ.

മികച്ച നിലവാരത്തിന് നാക് അം​ഗീകാരം

2019ലാണ് ജെയിൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ യുജിസി നിയമത്തിലെ ചില ആശയക്കുഴപ്പങ്ങൾ കാരണം അന്ന് വിദ്യാർഥികൾക്ക് കോഴ്സിലേക്ക് പ്രവേശനം നൽകാൻ സാധിച്ചില്ല. പുതിയ യുജിസി നിയമം അനുസരിച്ച് മുൻകാല പ്രാബല്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൊച്ചിയിലെ ക്യാംപസിന് അം​ഗീകാരം നൽകിയതോടെ പുതിയ അധ്യയന വർഷം മുതൽ ക്യാംപസിലേക്കും പ്രവേശനം പുരോ​ഗമിക്കുകയാണ്.

33 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യത്തോടെയാണ് ജെയിൻ ഡീംഡ് ടുബി യൂണിവേഴ്സിറ്റി കൊച്ചിയിലേക്ക് വരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അം​ഗീകാരത്തോടെ പ്രവർത്തിക്കുന്ന ക്യാംപസ് യുജിസി കാറ്റ​ഗറി വൺ ​ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ ചുരുക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.

ആറായിരത്തിലധികം പ്ര​ഗത്ഭരായ ടീച്ചിങ് ആൻഡ് നോൺ ടീച്ചിങ് സ്റ്റാഫ് ഉള്ള ജെയിൻ ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് കീഴിൽ മൂന്ന് യൂണിവേഴ്സിറ്റികൾ അടക്കം 85 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാക് (NAAC) നൽകുന്ന ഏറ്റവും ഉയർന്ന ​ഗ്രേഡായ A++ അം​ഗീകാരം ജെയിനിന് ലഭിച്ചിട്ടുണ്ട്. എഐസിടിഇ അം​ഗീകൃത കോഴ്സുകൾ നൽകുന്ന ജെയിൻ രാജ്യത്തെ ഏറ്റവും മികച്ച നാക് സ്കോറായ 3.71/4 കരസ്ഥമാക്കിയ യൂണിവേഴ്സിറ്റികളിലൊന്നാണ്. തുടർച്ചയായി നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിൽ (NIRF) ആദ്യ നൂറിൽ ഇടം നേടിയ യൂണിവേഴ്സിറ്റി കൂടിയാണ്.


വൈവിധ്യം വേണം കോഴ്സുകളിലും

ബികോം ബിരുദം മാത്രം ഇന്നത്തെ കാലത്ത് തൊഴിൽ സാധ്യത തുറന്ന് തരുന്നില്ല. അവിടെയാണ് ജെയിനിന്റെ സംയോജിത ബികോം കോഴ്സ് മാറ്റം കൊണ്ടുവരുന്നത്. ജനറൽ മാനേജ്മെന്റ്, എൻട്രപ്പണർഷിപ്പ് ആൻഡ് ബിസിനസ് മാനേജ്മെന്റ്, കാപ്പിറ്റൽ മാർക്കറ്റ്, ബിസിനസ് അനലിറ്റിക്സ്, സ്പ്ലൈ ചെയിൻ മാനേജ്മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, റിസ്ക് മാനേജ്മെന്റ്, കോർപ്പറ്റേറ്റ് അക്കൗണ്ടിങ്, ഫിനാൻഷ്യൽ ടെക്നോളജീസ് തുടങ്ങി വിദ്യാർഥികൾക്ക് അവരുടെ ഇഷ്ട മേഖലകളിൽ സ്പെഷ്യലൈസ് ചെയ്തുകൊണ്ട് എസിസിഎ അം​ഗീകൃത ബികോം പഠിക്കാനാകും.

പഠനത്തോടൊപ്പം ഉന്നത മൂല്യമുള്ള പ്രഫഷണൽ യോഗ്യതകളായ സിഎ, സിഎംഎ, സിഎസ്എ, സിഎസ്, എസിസിഎ, സിഎംഎ (യുഎസ്) എന്നിവയും നേടാനാകുമെന്നതും കോഴ്‌സിന്റെ പ്രത്യേകതയാണ്.

സംയോജിത സിലബസ് ആയത് കൊണ്ട് തന്നെ തെരഞ്ഞെടുക്കുന്ന പ്രൊഫഷണൽ കോഴ്സുകളിൽ പരിജ്ഞാനം നേടാൻ വിദ്യാർഥികൾക്ക് സാധിക്കും. എസിസിഎ പരീക്ഷയിൽ ഒമ്പത് പേപ്പറുകളിൽ ഒഴിവ് നേടാൻ അർഹത ലഭിക്കുകയും ചെയ്യും. മാത്രമല്ല, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ‌, ഫിനാൻസ് ആൻഡ് ടെക്നോളജി തുടങ്ങിയവയിൽ സ്പെഷ്യലൈസ് ചെയ്യുന്ന രാജ്യാന്തര അം​ഗീകാരമുള്ള എംകോം കോഴ്സും ലഭ്യമാണ്.

സിനിമാ മോഹികളെ ഇതിലേ..

സിനിമ എല്ലാകാലത്തും ചെറുപ്പക്കാരെ മോഹിപ്പിച്ചിരുന്ന ഒന്നാണ്. സിനിമ പഠിക്കാൻ വിദേശത്തേക്ക് അടക്കം വണ്ടി കയറിവരാണ് കേരളത്തിലെ യുവത. എന്നാൽ ഇപ്പോൾ സിനിമാ, മാധ്യമ മേഖലയിൽ മികച്ച കരിയർ ആ​ഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് അത്ര ദൂരം സഞ്ചരിക്കേണ്ട. സിനിമ പഠിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യയാണ് ജെയിൻ നൽകുന്നത്. സിനിമ മേഖലയിൽ വരുത്തുന്ന മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന നവീനമായ ബിഎ ഫിലിം ആൻഡ് മീഡിയ കോഴ്സാണ് ജെയിൻ അവതരിപ്പിക്കുന്നത്.

യുകെ വേൾഡ് ഡിസൈൻ കൗൺസിലിന്റെ അം​ഗീകാരമുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് ആർട്ട് ആൻഡ് ഡിസൈൻ മേഖലയിലുള്ളവർക്കായി നൽകുന്നത്. കൂടാതെ ​ഗ്രാഫിക് ഡിസൈനർ, ബ്രാൻഡ് ഐഡന്റിറ്റി ഡിസൈനർ തുടങ്ങി കമ്യൂണിക്കേഷൻ ഡിസൈനിങ്ങിൽ ബിരുദ-ബിരുദാനന്തര കോഴ്സുകളും ഇവിടെ ലഭ്യമാണ്. അനിമേഷൻ ആൻഡ് വിഎഫ്എക്സ്, ഇന്റീരിയർ ഡിസൈൻ, ഇന്ററാക്ടീവ് ​ഗെയിം ആൻഡ് ഡിസൈൻ, ഫാഷൻ ഡിസൈനിങ് ബിരുദ കോഴ്സുകൾ വിദേശത്തും സ്വദേശത്തും ഒരുപോലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.


പഠിച്ച് വീഴ്ത്താം, എഐയെ

നിർമിത ബുദ്ധി അഥവാ എഐ പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസം തോന്നും. എഐ തൊഴിൽ ഇല്ലാതാക്കുക മാത്രമല്ല, പുതിയതരം തൊഴിലുകൾ സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്. അത്തരം തൊഴിലുകളിലേക്ക് എത്തിപ്പെടാൻ സാമ്പ്രദായിക കോഴ്സുകൾ കൊണ്ട് സാധിച്ചെന്ന് വരില്ല. ജെയിൻ സർവകലാശാലയിലെ ന്യൂജനറേഷൻ ബിടെക്, ബിസിഎ, എംസിഎ കോഴ്സുകൾ ഇത്തരം അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുന്നു.ബി.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (എ.ഐ ആൻഡ് മെഷീൻ ലേണിങ്), ബി.ടെക് എൻജിനീയറിങ് ഡാറ്റാ സയൻസ്, ബി.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എ.ഐ, സൈബർ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയിൽ ബിസിഎ, എ.ഐ ആൻഡ് മെഷീൻ ലേണിങ്ങിൽ എംസിഎ തുടങ്ങിയ കോഴ്സുകൾ ജെയിനിൽ നിന്ന് പഠിക്കാം. ഈ വിഷയങ്ങളിൽ സയൻസ് ഡി​ഗ്രി ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടി ബിഎസ്‌സി, എംഎസ്‌സി കോഴ്‌സുകളും നൽകുന്നു. ബ്രിട്ടീഷ് കംപ്യൂട്ടർ സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ് എന്നിവയുടെ അം​ഗീകാരം ഈ കോഴ്സുകൾക്കുണ്ട്.


ശാസ്ത്രത്തിൽ വഴികൾ ഇനിയുമുണ്ട്

പുതുമയാർന്ന കോഴ്സുകൾ അവതരിപ്പിക്കുന്നതിൽ ജെയിൻ സർവകലാശാല പിന്തുടരുന്നത് വിദേശ യൂണിവേഴ്സിറ്റികളുടെ പാതയാണ്. ശാസ്ത്ര വിഷയങ്ങളിൽ പുതുമയുള്ള വിഷയങ്ങളും പഠനശാഖകളും സമന്വയിപ്പിക്കുന്നതാണ് ജെയിനിലെ കോഴ്സുകൾ. ചാർട്ടേഡ്‌ സൊസൈറ്റ്‌ ഓഫ്‌ ഫോറൻസിക്കിന്റെ അംഗീകാരത്തോടെ നടത്തുന്ന ഫോറൻസിക്‌ സയൻസ്‌ കോഴ്‌സ്‌, ബ്രിട്ടീഷ്‌ സൈക്കോളജിക്കൽ സൊസൈറ്റിയുടെ അംഗീകാരമുള്ള ഇന്റഗ്രേറ്റഡ്‌ സൈക്കോളജി, ഇൻഡസ്‌ട്രിയൽ സൈക്കോളജി, ബിഎസ്‌ സി സൈക്കോളജി, എംഎസ്‌ സി സൈക്കോളജി കോഴ്‌സുകൾ എന്നിവയെല്ലാം ജെയിൻ മുന്നോട്ട്‌ വയ്‌ക്കുന്ന നവീന ശാസ്‌ത്ര കോഴ്‌സുകളിൽ ചിലതാണ്‌. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലിങ് സൈക്കോളജിസ്റ്റ്, ന്യൂറോ സൈക്കോളജിസ്റ്റ് എന്നീ മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്‌സുകൾ അനുയോജ്യമാണ്‌. മറൈൻ സയിറ്റിസ്റ്റ്, ഫിഷറീസ് ബയോളജിസ്റ്റ്, മറൈൻ പോളിസി അനലിസ്റ്റ് പോലുള്ള പ്രഫഷണുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ മറൈൻ സയൻസിൽ ബിരുദ കോഴ്‌സും ജെയിൻ ലഭ്യമാക്കുന്നു.


ജേണലിസം, ന്യൂപാഷനിൽ

റിപ്പോർട്ടിങ്, അല്ലെങ്കിൽ വാർത്താവതരണം മാത്രമല്ല ഇന്ന് ജേണലിസം പഠിച്ചിറങ്ങുന്നവർക്ക് മുന്നിലെ അവസരങ്ങൾ. പബ്ലിക്‌ റിലേഷൻസ്‌, കോർപ്പറേറ്റ്‌ കമ്മ്യൂണിക്കേഷൻ, കണ്ടന്റ്‌ ക്രിയേഷൻ എന്നിങ്ങനെ നീണ്ടു പോകുന്നു, ഇന്നത്തെ കാലത്ത് ജേണലിസം പഠിച്ചിറങ്ങുന്നവർക്ക് മുന്നിലുള്ള അവസരങ്ങൾ. പല വിദ്യാർഥികളും ഈ അവസരങ്ങൾ തിരിച്ചറിയാറുപോലുമില്ല. ഇത്തരം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വിദ്യാർഥികളെ സഹായിക്കുന്നതാണ് യുകെ ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസ്റ്റിന്റെ അം​ഗീകാരത്തോടെ ജെയിൻ സർവകലാശാല നടത്തുന്ന ജേണലിസം ആൻഡ്‌ മാസ്‌ കമ്മ്യൂണിക്കേഷൻ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ. കാലാനുസൃതമായ മാറ്റങ്ങൾ കോഴ്സിന്റെ സിലബസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സൈക്കോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എച്ച്ആർ ആൻഡ് എംപ്ലോയീ റിലേഷൻസ്, പബ്ലിക് പോളിസി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ താത്പര്യമുള്ളവർക്കായി നൂതന കോഴ്‌സുകളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. യു.കെ റോയൽ ഇക്കണോമിക് സൊസൈറ്റി അംഗീകാരത്തോടെ ജെയിൻ സർവകലാശാല ലഭ്യമാക്കുന്ന ഇക്കണോമിക്‌സ്‌ കോഴ്‌സ്‌ പോളിസി അനലിസ്‌റ്റ്‌, റിസേർച്ച്‌ അനലിസ്‌റ്റ്‌, ഫിനാൻഷ്യൽ അനലിസ്റ്റ്‌ പോലുള്ള നിരവധി തൊഴിൽ അവസരങ്ങൾ വിദ്യാർഥികൾക്ക്‌ മുന്നിൽ തുറന്നിടുന്നു.

ബിസിനസ് മാനേജ്മെന്റ് അത്ര നിസാരമല്ല

ബിസിനസ് മാനേജ്മെന്റ് ബിരുദം നിങ്ങൾക്ക് ഒരുപറ്റം തൊഴിൽ അവസരങ്ങളാണ് തുറന്ന് തരുന്നത്. ഈ മേഖലയിൽ കരിയർ ആ​ഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് രാജ്യാന്തര പ്രൊഫഷണൽ സംഘടനകൾ നടത്തുന്ന യോ​ഗ്യത പരീക്ഷകൾ സമന്വയിപ്പിച്ച് ബിരുദ, ബിരുദാനന്തര കോഴ്സുകൾ ജെയിൻ സർവകലാശാല നടത്തുന്നുണ്ട്. യു.കെ ചാർട്ടേഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ്,യു.കെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ ആഗോള പ്രഫഷണൽ സംഘടനകളുടെ അംഗീകാരത്തോടെയുള്ള ബി.ബി.എ, എംബിഎ കോഴ്‌സുകളാണ് ഇവിടെയുള്ളത്.

കൊമേഴ്സ് പ്രോ​ഗ്രാമുകൾക്ക് ലഭിക്കുന്നതുപോലെ ബിബിഎ, എംബിഎ വിദ്യാർഥികൾക്കും എസിസിഎ പരീക്ഷയിൽ ഒമ്പത് പേപ്പറുകളിൽ ഒഴിവ് നേടാൻ അർഹതയുണ്ട്.

ബ്രാൻഡിങ് ആൻഡ് അഡ്വർടൈസ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ട്രാവൽ ആൻഡ് ടൂറിസം, മാർക്കറ്റിങ്, ഫിനാൻസ്, എച്ച്ആർ തുടങ്ങിയ വിഷയങ്ങളിൽ സ്‌പെഷ്യലൈസ് ചെയ്ത് ഡിഗ്രി നേടാം. ഇരട്ട സ്‌പെഷ്യലൈസേഷനോട് കൂടി എംബിഎ ഡിഗ്രി കരസ്ഥമാക്കുവാനും ജെയിൻ അവസരമൊരുക്കിയിട്ടുണ്ട്. കൂടാതെ, ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള എംബിഎ കോഴ്‌സും വിദ്യാർഥികൾക്ക് പഠിക്കാം.

ഓൺലൈൻ കോഴ്സും

ഇന്നത്തെ കാലത്ത് ഒരുവിധം കോഴ്സുകളെല്ലാം ഓൺലൈനായി പഠിക്കാം. പലവിധ കാരണങ്ങൾ കൊണ്ട് കൊളജിൽ റെ​ഗുലറായി പഠിക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി ഓൺലൈൻ കോഴ്സ് സൗകര്യവും ജെയിൻ സർവകലാശാല ഒരുക്കുന്നു. യുജിസി അനുമതിയോടെയാണ് ജെയിൻ ഓൺലൈൻ കോഴ്സുകൾ നടത്തുന്നത്. എഐസിടിഇ (AICTE) അം​ഗീകാരമുള്ള കോഴ്സുകളാണ് ജെയിൻ ഓൺലൈൻ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർഥികൾക്ക് അധ്യാപകരോട് നേരിട്ട് സംശയങ്ങൾ ചോദിക്കാൻ പറ്റുന്ന തരത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ആഴ്ചയും നിശ്ചിത ദിവസങ്ങളിൽ 5-6 മണിക്കൂർ വരെ അധ്യാപകർ തത്സമയം ക്ലാസുകളെടുക്കുന്നു. വിവിധ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടെയുള്ള എംബിഎ, എംസിഎ, ബിബിഎ, ബിസിഎ, ബികോം കോഴ്സുകൾ ഓൺലൈനായി പഠിക്കും. വിവിധ വിഷയങ്ങളിൽ എംഎ കോഴ്സുകളും ജെയിൻ യൂണിവേഴ്സിറ്റി ഒരുക്കുന്നു.

വിദ്യാഭ്യാസത്തിൽ പരമ്പരാ​ഗത രീതികൾ ഇനിയില്ല

പരമ്പരാ​ഗത വിദ്യാഭ്യാസ രീതിയെക്കാൾ ഇൻഡസ്ട്രി ഡിമാൻഡ് ചെയ്യുന്ന കോഴ്സുകൾ വിദ്യാർഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു നൽകുന്നു. ഇത് തിരിച്ചറിഞ്ഞാണ് ജെയിൻ സർവകലാശാല പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അത് വിജയിച്ചു എന്നതിന്റെ തെളിവാണ് ജെയിൻ യൂണിവേഴ്സിറ്റിയിൽ പഠിച്ച് പ്ലേസ്മെന്റ് നേടിയ വിദ്യാർഥികളുടെ കണക്കുകൾ കാണിക്കുന്നത്. പ്ലേസ്മെന്റ് ഓപ്റ്റ് ചെയ്ത 99.1% വിദ്യാർഥികൾക്ക് വിപ്രോ, ഇ.വൈ, ജെപി മോർ​ഗൻ ചെയ്സ്, കെപിഎംജി, ഡി. ഇഷോ, ഡിലോയിട്ട്, കേപ്ജെമിനി, ആക്സെൻചർ തുടങ്ങിയ പ്രമുഖ കമ്പനികളിലാണ് പ്ലേസ്മെന്റ് ലഭിച്ചത്. മറ്റുള്ളവർ ഉന്നതപഠനം തെരഞ്ഞെടുത്തു. ജോലി ലഭിച്ച പലർക്കും 21.57 ലക്ഷം രൂപ വരെയാണ് വാർഷിക വരുമാനം ലഭിക്കുന്നത്. കേരളത്തിലെ മറ്റ് ബി-സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസിലാക്കാൻ പറ്റുന്നത്. മിക്ക ബി-സ്കൂളുകൾക്കും അവരുടെ വിദ്യാർഥികൾക്ക് 10 ലക്ഷത്തിന്റെ പാക്കേജ് പോലും നേടികൊടുക്കാൻ സാധിക്കാറില്ല. ജെയിനിൽ നിന്ന് വിദ്യാർഥികളെ മികച്ച ശമ്പളത്തോടെ റിക്രൂട്ട് ചെയ്യാനുള്ള കാരണം ഇൻഡസ്ട്രികൾക്ക് ഇവിടത്തെ കോഴ്സിലുള്ള വിശ്വാസം കൂടിയാണ്.

TAGS :

Next Story