Quantcast

ഭാ​ഗ്യശാലിയെ തേടിയെത്തുന്നത് 'ബെൻസാ ബെൻസ്'; ഓണം ഓഫറുകളുമായി ​ഗോപു നന്തിലത്ത് ജി മാർട്ട്

ദക്ഷിണേന്ത്യ ഇന്നേ വരെ കാണാത്ത ഓഫറുകളുമായാണ് ഇത്തവണത്തെ ഓണത്തിന് ​ഗോപു നന്തിലത്ത് ജി മാർട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-09-02 06:37:18.0

Published:

2 Sep 2024 5:36 AM GMT

gopu nandilath g mart
X

ഓരോ പർച്ചേസിലും കോടി രൂപയുടെ സമ്മാനവും ഡിസ്കൗണ്ടുകളുമായി ഓണക്കാലം ഓഫർകാലമാക്കിയിരിക്കുകയാണ് ​ഗോപു നന്തിലത്ത് ജി മാർട്ട്. ഈ ഓണക്കാലത്ത് നടത്തുന്ന എല്ലാ പർച്ചേസുകൾക്കും അത്യാകർഷകമായ ഓഫറുകളാണ് ​ഗോപു നന്തിലത്ത് ജിമാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ പർച്ചേസുകൾക്കും ഉറപ്പായ ഡിസ്കൗണ്ടിനൊപ്പം ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനം കൂടിയുണ്ട്.

​ഗോപു നന്തിലത്ത് ജി മാർട്ട് നൽകുന്ന ബെൻസാ ബെൻസാ ഓഫറിൽ ദക്ഷിണേന്ത്യ ഇന്നേ വരെ കാണാത്ത സമ്മാനമാണ് ഒരു ഭാ​ഗ്യശാലിയെ തേടിയെത്തുന്നത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാൾക്ക് മെഴ്സിഡസ് ബെൻസ് കാറാണ് സമ്മാനമായി ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് മാരുതി എസ്-പ്രെസോ കാറുകളും സ്വന്തമാക്കാൻ അവസരമുണ്ട്. ഇതിനായി പർച്ചേസിന് ശേഷം ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഷോറൂമുകളിലും ലഭ്യമാക്കിയിട്ടുള്ള ബോക്സിൽ നിക്ഷേപിക്കണം.

​ഇതുകൂടാതെ, ​ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക് ​ഗാഡ്ജറ്റ്സുകൾക്കും 70% വരെ ഡിസ്കൗണ്ടും ഇഎംഐ (EMI) സൗകര്യവും എക്സ്ചേഞ്ച്-ക്യാഷ്ബാക്ക് ഓഫറുകൾ എന്നിങ്ങനെ സമ്മാനങ്ങളുടെ ഒരു നീണ്ട നിരയാണ് ഒരുക്കിയിരിക്കുന്നത്.

പ്രമുഖ ബ്രാൻഡുകളെല്ലാം തന്നെ ഈ ഓണത്തിന് ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ ഓഫറുകളാണ് നൽകുന്നത്. കമ്പനികൾ നൽകുന്ന ഓഫറുകൾക്ക് പുറമേയാണ് ​ഗോപു നന്തിലത്ത് ജിമാർട്ട് തങ്ങളുടെ ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നത്. വിശ്വസ്തരായ ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി ചേർന്ന് ഇ.എം.ഐ. സ്കീമുകൾ ലഭ്യമാക്കിയിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ സ്വന്തമാക്കാൻ അധികം കാത്തിരിക്കേണ്ട.

വർഷങ്ങളുടെ വിശ്വാസം

40 വർഷത്തിന് മുകളിലെ പരിചയസമ്പത്തും ​ഗൃഹോപകരണ വിപണനത്തിലെ ആഴത്തിലുള്ള അറിവുമാണ് ​​ഗോപു നന്തിലത്ത് ജി മാർട്ടിനെ മലയാളികളുടെ വീട്ടിലെ സ്വന്തം ബ്രാൻഡാക്കി മാറ്റിയത്. ഇടനിലക്കാരില്ലാതെ കമ്പനികളിൽ നിന്ന് നേരിട്ട് പർച്ചേസ് ചെയ്യുന്നതിനാൽ അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് വാങ്ങിക്കാൻ പറ്റും.

മികച്ച ഓഫറുകൾ നൽകാനുള്ള കാരണവും ഇതു തന്നെയാണ്. മികച്ച ​ഗുണനിലനാരമുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ നൽകാൻ സാധിച്ചതോടെയാണ് കേരളത്തിന്റെ പ്രിയ ബ്രാൻഡായി ​ഗോപു നന്തിലത്ത് ജി മാർട്ട് വളർന്നത്.

ഇന്ന് 51ൽ പരം ശാഖകളുമായി കേരളത്തിൽ എല്ലാ ജില്ലകളിലുമായി വ്യാപിക്കാൻ ​ഗോപു നന്തിലത്തിനെ പ്രാപ്തമാക്കിയത് ഉപഭോക്താക്കൾക്കുള്ള വിശ്വസ്തതയും ഉറപ്പുമാണ്. ഉത്പന്നങ്ങൾക്ക് കേടുപാടുകൾ പറ്റിയാൽ നൽകുന്ന ആഫ്റ്റർ സെയിൽസ് സർവീസ്, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, കിച്ചൺ അപ്ലെയൻസ്, സ്മാർട്ട് ഫോൺ, ലാപ് ടോപ് എന്നിവയുടെ അതിവിപുലമായ കളക്ഷൻ എല്ലാം കൂടി ചേരുന്ന ഒറ്റയിടമാണ് നന്തിലത്ത് ജി മാർട്ട്.

കഴിഞ്ഞ 40 വർഷമായി ഉപഭോക്താക്കൾ നൽകുന്ന പിന്തുണയും സഹകരണവുമാണ് തങ്ങളുടെ വിജയത്തിന് പിന്നില്ലെന്ന് ​ഗോപു നന്തിലത്ത് ജി മാർട്ട് പറയുന്നു.

TAGS :

Next Story