നവോദയ എൻട്രൻസ് ജേതാക്കളെ അനുമോദിച്ചു
ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കുള്ള എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ CC Plus വിദ്യാർത്ഥികളെ അനുമോദിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായ ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കുള്ള എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ CC Plus വിദ്യാർത്ഥികളെ അനുമോദിച്ചു. CC PLUS ഓൺലൈൻ ട്യൂഷൻ ആപ്പിലൂടെ നൽകിയ പരിശീലനത്തിൽ 50- ലേറെ വിദ്യാർത്ഥികളാണ് നവോദയ പ്രവേശന യോഗ്യത നേടിയത്. ജൂലൈ 1-ന് കലൂർ IMA ഹാളിൽ വെച്ചു നടന്ന അനുമോദന ചടങ്ങിൽ പ്രശസ്ത സംവിധായകൻ സുധി മാടിസ്സൺ മുഖ്യാതിഥിയായിരുന്നു.
CC Plus ഡയറക്ടർമാരായ ആശാ ബിനീഷ്, ബിനീഷ് കുമാർ, അഭിലാഷ് പി എസ് എന്നിവരും ഈ വിജയത്തിനായി പ്രവർത്തിച്ച അധ്യാപകരായ ദിവ്യ പ്രസന്നൻ, ശ്രീകല ശ്രീരഞ്ച്, അഭിജിത്ത്, അനന്ദു, അഖിലൻ, അഞ്ജന, ഫെജില എന്നിവരും സമദ്, അശ്വതി, സ്നേഹ, അനീഷ, ശ്രുതി, കിരൺ എന്നീ അനധ്യാപക അംഗങ്ങളും വിജയികളുടെ രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.
Next Story
Adjust Story Font
16