Quantcast

വിദേശ പഠനത്തിന് എങ്ങനെ തയ്യാറെടുക്കാം; മാസ്റ്റർ ക്ലാസ് വിത്ത് മാസ്റ്റർ കൺസൾട്ടന്റ് കോഴിക്കോടും കൊച്ചിയിലും

പലതരത്തിലുള്ള തട്ടിപ്പുകളെ നേരിടേണ്ടി വരാറുണ്ട് വിദേശപഠനത്തിന് തയ്യാറെടുക്കുന്നവർക്ക്

MediaOne Logo

Web Desk

  • Published:

    26 July 2024 7:34 AM GMT

വിദേശ പഠനത്തിന് എങ്ങനെ തയ്യാറെടുക്കാം; മാസ്റ്റർ ക്ലാസ് വിത്ത് മാസ്റ്റർ കൺസൾട്ടന്റ് കോഴിക്കോടും കൊച്ചിയിലും
X

മെച്ചപ്പെട്ട ജോലിയും ജീവിതവും സ്വപ്നം കണ്ട് ഓരോ വർഷവും ലക്ഷകണക്കിന് വിദ്യാർഥികളാണ് വിദേശ രാജ്യങ്ങളിൽ ഉന്നത പഠനത്തിനായി പോകുന്നത്. 2023-24 അധ്യനവർഷം മാത്രം 14 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് പറന്നത്. വരും വർഷങ്ങളിൽ ഈ സംഖ്യ കൂടുകയേ ഉള്ളൂ. എന്നാൽ വിദേശ പഠനത്തെ പറ്റി ചെറിയൊരു അറിവ് മാത്രം വെച്ചാണ് ഇതിൽ നല്ലൊരു ശതമാനവും ‌ഈ പാതയിലേക്ക് തിരിയുന്നത്.

ഫലമോ... സ്വപ്നങ്ങൾ ഉപേക്ഷിച്ച് മടങ്ങേണ്ടി വരിക. പക്ഷേ, അപ്പോഴെക്കും സാമ്പത്തികമായും മറ്റും വലിയൊരു നഷ്ടം സംഭവിച്ചിട്ടുണ്ടാകും. നിയമ പ്രതിസന്ധികളിലൂടെ കടന്ന് പോകേണ്ടി വരുന്നവരും കുറവല്ല.

വിസ തട്ടിപ്പ്, താമസസ്ഥലം-ജോലി വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പ് എന്നിങ്ങനെ പലതരത്തിലുള്ള തട്ടിപ്പുകളെ നേരിടേണ്ടി വരാറുണ്ട് വിദേശപഠനത്തിന് തയ്യാറെടുക്കുന്നവർക്ക്.

വിദേശരാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഫീസ് മാത്രം നൽകി പ്രവേശനം ഉറപ്പ് നൽകുന്ന ഏജൻസികളുണ്ട്. വിദേശ പഠനത്തെ പറ്റി കൃത്യമായി ധാരണയില്ലാത്ത വിദ്യാർഥികൾ ഇതിൽ വീണുപോകാറുമുണ്ട്. സ്റ്റേ ബാക്ക്, പഠനത്തിനിടയിൽ പാർട് ടൈം ജോലി, സ്കോളർഷിപ്പ് എന്നിവയും ഏജൻസികൾ വാ​ഗ്ദാനം ചെയ്യാറുണ്ട്.

കാര്യമായ ​ഗവേഷണങ്ങൾ ഒന്നും നടത്താതെ പോയി കുടുങ്ങുന്നവരും കുറവല്ല. വിദേശ പഠനത്തെ പറ്റി ആലോചിച്ച് തുടങ്ങുമ്പോൾ തന്നെ വ്യക്തവും ആധികാരികവുമായ ​ഗവേഷണം നമ്മുടെ ഭാ​ഗത്ത് നിന്ന് നടത്തേണ്ടതുണ്ട്. ഓൺലൈൻ, ഓഫ്‌ലൈൻ മാധ്യമങ്ങൾ, യൂ‍ട്യൂബ് തുടങ്ങി നിരവധി മാർ​ഗങ്ങൾ ഉണ്ട്. ഏജൻസികൾ തെരഞ്ഞെടുക്കുമ്പോൾ 'ഡബിൾ ചെക്ക്' ചെയ്യണം. സംശയങ്ങളും പാക്ക് ചെയ്ത് കൊണ്ടായിരിക്കരുത് വിദേശത്തേക്ക് പറക്കേണ്ടത്.

വിദേശ പഠനത്തെ സമ​ഗ്രമായി മനസിലാക്കാൻ സഹായിക്കുകയാണ് മീഡിയവൺ മാസ്റ്റർ ക്ലാസ് വിത്ത് മാസ്റ്റർ കൺസൾട്ടന്റ്. മീഡിയവണിൽ സംപ്രേഷണം ചെയ്ത ഹിറ്റ് പരിപാടി ഫ്ലൈ വിത്ത് ദിലീപ് രാധാകൃഷ്ണൻ അവതരിപ്പിച്ച ദിലീപ് രാധാകൃഷ്ണൻ ക്ലാസുകൾ നയിക്കും.

ഓ​ഗസ്റ്റ് മൂന്നിന് കോഴിക്കോട് മലബാർ പാലസിലും ഓ​ഗസ്റ്റ് 17ന് കൊച്ചി അബാദ് പ്ലാസയിലുമാണ് പരിപാടി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംശയങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കാം. പങ്കെടുക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം.

TAGS :

Next Story