വ്യാപാരികള്‍ക്ക് പുതിയ ബിസിനസ് പാതയൊരുക്കി 'റെമിറ്റാപ്പ് ഡി.എം.ടി'
അതിഥി തൊഴിലാളികള്‍ക്ക് ബാങ്കില്‍ ക്യൂ നില്‍ക്കാതെ നാട്ടിലേക്ക് പണം അയ്ക്കാം
കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് കൂടുതല്‍ അവസരം സാധ്യമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവിലും സുരക്ഷിതമായും പണം അയക്കുവാനും സ്വീകരിക്കാനും സാധിക്കുന്ന വിധത്തില്‍ ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍ ആപ്പ് 'റെമിറ്റാപ്പ് ഡി.എം.ടി' കേരളത്തില്‍ അവതരിപ്പിച്ചു. കൊച്ചി ഗ്രാന്‍റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റെമിറ്റാപ്പ് ഫിന്‍ടെക് സൊല്യൂഷന്‍സ് സ്ഥാപകന്‍ അനില്‍ ശര്‍മ്മ 'റെമിറ്റാപ്പ് ഡി.എം.ടി' യുടെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. കമ്പനിയുടെ സഹസ്ഥാപകന്‍ അഭിഷേക് ശര്‍മ്മ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജയ് ശര്‍മ്മ, അസോസിയേറ്റ് പാര്‍ട്ട്ണര്‍മാരായ കിംങ്‌റിച്ച് ഫിന്‍ടെക്ക് മാനേജിംഗ് ഡയറക്ടര്‍ പി.സി.ആസിഫ്, ഡയറക്ടര്‍മാരായ റബീഷ് റഹ്മാന്‍, മുഹമ്മദ് ഷബാബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മൊബൈല്‍ പേമെന്‍റ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ്. യെസ് ബാങ്കിന്‍റെയും കിങ്ങ്‌റിച്ച് ഫിന്‍ടെക്കിന്‍റെയും സഹകരണത്തോടെ വികസിപ്പിച്ചെടുത്ത 'റെമിറ്റാപ്പ് ഡി.എം.ടി' ഇന്ത്യയിലെവിടെയും എളുപ്പത്തില്‍ പണം കൈമാറാന്‍ സാധിക്കുന്ന വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കാണ് റെമിറ്റാപ്പ് ഏറെ പ്രയോജനം ചെയ്യുക. പണം നാട്ടിലേയ്ക്ക് അയക്കേണ്ടവര്‍ക്ക് അവരുടെ ഏറ്റവും അടുത്തുള്ള റെമിറ്റാപ്പ് ഏജന്‍സിക്ക് പണം കൈമാറാം. ഏജന്‍സി ചെറിയ ഒരു തുക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി അപ്പോള്‍ തന്നെ ഉപഭോക്താവ് ആവശ്യപ്പെടുന്ന ആള്‍ക്ക് പണം അയക്കും.
Adjust Story Font
16