ന്യൂ നോർമലാകുന്ന വിദേശപഠനം, വിദ്യാർഥികളെ തയ്യാറെടുപ്പിച്ച് അൽഗേറ്റ്
കാനഡ, യുകെ, യുഎസ് തുടങ്ങി വിദ്യാർഥികൾ ആഗ്രഹിക്കുന്ന ഏത് രാജ്യത്ത് പഠിക്കുന്നതിനും അൽഗേറ്റ് എല്ലാവിധ പിന്തുണയും നൽകും.
ചന്ദ്രനിൽ പോയാലും ഒരു മലയാളിയെ കാണാം... മലയാളികളുടെ പ്രവാസ ജീവിതത്തെ കുറിച്ച് തമാശയായി ആളുകൾ പറയാറുണ്ടെങ്കിലും അതിൽ കുറച്ച് കാര്യമുണ്ട്. ജോലിക്ക് വേണ്ടി മലയാളികൾ ചേക്കേറാത്ത നാടുകളില്ല. ഒരുകാലത്ത് ജോലിക്ക് അന്വേഷിച്ചായിരുന്നെങ്കിൽ ഇന്ന് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അധികമാളുകളും വിദേശത്തേക്ക് പറക്കുന്നത്. പത്ത് വർഷം മുമ്പ് വരെ വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുക എന്നത് കേരളത്തിലെ ഭൂരിപക്ഷം ആളുകൾക്കും വിദൂരമായ സ്വപ്നമായിരുന്നു.
ഇന്ന് ബിരുദം കഴിഞ്ഞവർ മാത്രമല്ല, പ്ലസ്ടു കഴിഞ്ഞവരും ഉന്നത പഠനത്തിന് വേണ്ടി വിദേശ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവണതയിലേക്ക് കാലം മാറി. കേരളത്തിലെ സാധാരണക്കാർക്കും വിദേശപഠനം സാധ്യമാക്കി കൊടുത്ത കൺസൾട്ടൻസിയാണ് അൽഗേറ്റ് ഇന്റർനാഷണൽ.
ഓരോദിവസവും പുതിയ പുതിയ കൺസൾട്ടൻസികൾ വന്നും പോയും കൊണ്ടിരിക്കുമ്പോൾ അൽഗേറ്റിനെ മേഖലയിലെ അതികായകരാക്കുന്നത് പ്രവർത്തനമികവാണ്.
പലരാജ്യങ്ങൾ
കാനഡ, യുകെ, യുഎസ് തുടങ്ങി വിദ്യാർഥികൾ ആഗ്രഹിക്കുന്ന ഏത് രാജ്യത്ത് പഠിക്കുന്നതിനും അൽഗേറ്റ് എല്ലാവിധ പിന്തുണയും നൽകും.
ഓരോ വിദ്യാർഥിയുടെയും അക്കാദമിക് പ്രൊഫൈൽ, സാമ്പത്തിക സ്ഥിതി, പ്രവർത്തന മികവ് എന്നിവ വിലയിരുത്തിയാണ് അൽഗേറ്റ് കോഴ്സും യൂണിവേഴ്സിറ്റിയും തെരഞ്ഞെടുക്കാൻ സഹായിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലേക്കും ദുബൈയിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും അൽഗേറ്റ് വിദ്യാർഥികളെ അയക്കുന്നുണ്ട്.
യുഎസ്എ, ഫ്രാൻസ്, ജർമനി, യുകെ, ആസ്ട്രേലിയ, ന്യൂസ്‌ലാൻഡ്, സിങ്കപ്പൂർ, ഐർലൻഡ്, സ്വീഡൻ, നെതർലാൻഡ്, ഡെന്മാർക്ക്, ഇറ്റലി, ഹംഗറി, സ്വിറ്റ്സർലാൻ‍്, ലിത്വാനിയ, ഈജിപ്ത്, ജോർജിയ, ദുബൈ, ഐർലൻഡ്, സ്വിഡൻ, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അൽഗേറ്റിന്റെ പിന്തുണയോടെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ഓരോ രാജ്യത്തേക്കും സ്റ്റഡി വിസയ്ക്കു വേണ്ടിയുള്ള അപേക്ഷ നടപടിക്രമങ്ങൾ വ്യത്യസ്തമാണ്. ഇത് തിരിച്ചറിഞ്ഞാണ് അൽഗേറ്റിന്റെ പ്രവർത്തനം. പഠനച്ചെലവിന്റെ ഭാരം കുറയ്ക്കാൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നേടാൻ അൽഗേറ്റിന്റെ സഹായമുണ്ടാകും.
സുരക്ഷിതയാത്ര, സുരക്ഷിത പഠനം
വിദേശ യൂണിവേഴ്സിറ്റികളിലേക്ക് ഉന്നത പഠനത്തിന് വേണ്ടി അപേക്ഷ തയ്യാറാക്കുന്നതിൽ ഒതുങ്ങുന്നില്ല അൽഗേറ്റിന്റെ സേവനങ്ങൾ. വിസയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിന് വിദ്യാർഥികളെ തയ്യാറെടുപ്പിക്കുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് കൾച്ചറൽ ഷോക്ക് മറിക്കടക്കാൻ അൽഗേറ്റിലെ വിദഗ്ധരുടെ സഹായം വിദ്യാർഥികൾക്ക് ലഭിക്കും. ബാഗ് പാക്കിങ് മുതൽ യാത്രയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും അൽഗേറ്റ് നൽകുന്നു.
അപരിചിതമായ നാട്ടിൽ വിദ്യാർഥികളെ സുരക്ഷിതമാക്കുന്നതിലുള്ള പ്രവർത്തനങ്ങളാണ് മറ്റേത് കൺസൾട്ടൻസിയെക്കാളും മലയാളികൾക്കിടയിൽ വിശ്വസനീയമായ സ്ഥാപനമാക്കുന്നത്. വിദേശത്ത് എത്തിയാൽ വിമാനത്താവളത്തിലെത്തി സ്വീകരിക്കുകയും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കി നൽകുകയും ചെയ്യും. എത്തുന്ന സ്ഥലവുമായി പരിചയപ്പെടാൻ ലോക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുണ്ടാക്കി നൽകുന്നു.
വിദ്യാർഥികളുടെ താത്പര്യത്തിന് അനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കാൻ മാത്രമല്ല, പുതിയ കാലത്തിന്റെ പ്രവണതകൾ മനസിലാക്കി കരിയർ തെരഞ്ഞെടുക്കാനും അൽഗേറ്റിന്റെ വിദഗ്ധരിൽ നിന്ന് പിന്തുണ ലഭിക്കും. 5000ൽ അധികം വിദ്യാർഥികളാണ് അൽഗേറ്റിലൂടെ അവരുടെ വിദേശ പഠനം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.
കോഴിക്കോട്, കൊച്ചി, ദുബൈ, യുകെ എന്നിവിടങ്ങളിൽ അൽഗേറ്റിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 9778053552.
വെബ്സൈറ്റ് സന്ദർശിക്കാൻ ക്ലിക്ക് ചെയ്യൂ.
Adjust Story Font
16