ആവശ്യക്കാരേറി; ബെന്‍സിന്റെ വൈദ്യുത കാര്‍ മുഴുവനും വിറ്റഴിഞ്ഞു
ആഡംബര വാഹനമായ മെര്‍സിഡസ് ബെന്‍സിന്റെ രാജ്യത്തെ ആദ്യ വൈദ്യുത കാറായ ഇക്യുസി മുഴുവനും വിറ്റഴിഞ്ഞു. മുംബൈ, പൂനെ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നീ കേന്ദ്രങ്ങളിലെല്ലാം കാര്‍ വിറ്റുപോയിട്ടുണ്ട്.
ആഡംബര വാഹനമായ മെര്‍സിഡസ് ബെന്‍സിന്റെ രാജ്യത്തെ ആദ്യ വൈദ്യുത കാറായ ഇക്യുസി മുഴുവനും വിറ്റഴിഞ്ഞു. മുംബൈ, പൂനെ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നീ കേന്ദ്രങ്ങളിലെല്ലാം കാര്‍ വിറ്റുപോയിട്ടുണ്ട്. എന്നാല്‍ മറ്റ് നഗരങ്ങളിലുള്ള ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. കഴിഞ്ഞ വര്‍ഷമാണ് കമ്പനി ഇന്ത്യയില്‍ ഈ വൈദ്യുത കാര്‍ അവതരിപ്പിച്ചത്. എത്തിയ കാറുകളുടെ ആദ്യ ഓര്‍ഡര്‍ തന്നെ വിറ്റുപോയത് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നതിന് തെളിവാണെന്ന് കമ്പനി അവകാശപ്പെടുന്നു.
99.30 ലക്ഷത്തിനാണ് കമ്പനി ഇന്ത്യയില്‍ ഈ മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ മികച്ച പ്രകടനമാണ് ഇക്യുസി കാഴ്ചവെക്കുന്നത്, ഉപഭോക്താക്കളില്‍ വളരെയധികം താല്‍പര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അടുത്ത ഓര്‍ഡര്‍ ഉടന്‍ തന്നെ എത്തിക്കുമെന്നും മെര്‍സിഡസ് ബെന്‍സ് ഇന്ത്യ സിഇഒ മാര്‍ട്ടിന്‍ ഷ്വെന്‍ക് വ്യക്തമാക്കി.
മറ്റ് ബെൻസ് കാറുകളിലെന്നപോലുള്ള ഒട്ടനവധി ഫീച്ചറുകളൊന്നും ഇക്യുസിയിൽ ഇല്ലെങ്കിലും ആകര്‍ഷകമാണ്. രണ്ട് വൈദ്യുത മോട്ടോറുകളാണ് ഇക്യുസിയെ ചലിപ്പിക്കുന്നത്. മുന്നിലും പിന്നിലുമായുള്ള മോട്ടോറുകൾ 407 ബി എച്ച് പി കരുത്തും 765 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌പോർട്‌സ് മോഡിൽ ഇക്യുസിയ്ക്ക് പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗമാർജിക്കാൻ കേവലം 5.1 സെക്കൻഡുകൾ മാത്രം മതി. മണിക്കൂറിൽ 180 കിലോമീറ്ററാണ് പരമാവധി വേഗം. ഒറ്റചാർജിങ്ങിൽ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. 80 കിലോവാട്ട്അവർ ശേഷിയുള്ള ലിതിയം -അയോൺ ബാറ്ററിയാണ് മോട്ടോറുകള്‍ക്ക് കരുത്ത് പകരുന്നത്.
Adjust Story Font
16