ഉത്തരാഖണ്ഡില്‍ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം പത്തായി; 400 പേരെ രക്ഷപ്പെടുത്തി
പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരം.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 400ഓളം പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ജോഷിമഠിലെയും ഡെറാഡൂണിലെയും സൈനിക ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ത്യ- ചൈന അതിർത്തിക്ക് സമീപം ജോഷിമഠ് സെക്ടറിലെ നിതി താഴ്വരയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ക്യാമ്പിൽ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
പ്രദേശത്ത് ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ചയും മഴയും തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഫെബ്രുവരിയില്‍ ചമോലിയിലുണ്ടായ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ എൺപതോളം പേരാണ് കൊല്ലപ്പെട്ടത്.
Next Story
Adjust Story Font
16