കോവിഷീൽഡിന്‍റെ രണ്ടാം ഡോസ് 16 ആഴ്ചവരെ ദീർഘിപ്പിക്കാം: വിദഗ്ദ സമിതി
കോവിഡ് രോഗമുക്തർക്ക് ആറുമാസത്തിന് ശേഷം വാക്സിൻ നൽകിയാൽ മതി.
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്‍റെ രണ്ടു ഡോസുകളുടെ ഇടവേള ദീർഘിപ്പിക്കണമെന്ന് വിദഗ്ദ സമിതി നിർദേശം. 12 മുതൽ 16 ആഴ്ചകളുടെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സിൻ നൽകിയാല്‍ മതി. ഇത് ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കോവിഡ് രോഗമുക്തർക്ക് ആറുമാസത്തിന് ശേഷം വാക്സിൻ നൽകിയാൽ മതിയെന്നും നിർദേശത്തിൽ പറയുന്നു.
പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ 12 ആഴ്ചയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചാല്‍ മതിയാകും. ഗുരുതര അസുഖങ്ങളുണ്ടായിരുന്നവർക്ക് രോഗമുക്തി നേടി നാലു മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്സിൻ എടുക്കാം. വാക്സിനെടുക്കുന്ന കാര്യം സ്വയം തീരുമാനിക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് വിദഗ്ദ സമിതി ശുപാർശ ചെയ്തു.
മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള നീട്ടുന്നത്. മാർച്ചിൽ ഇടവേള 28 ദിവസം മുതൽ ആറ്- എട്ട് ആഴ്ചയായി ദീർഘിപ്പിച്ചിരുന്നു. അതേസമയം കോവാക്സിന്റെ ഇടവേളകളിൽ മാറ്റം വരുത്തിയിട്ടില്ല. അത് നാലു മുതൽ ആറ് ആഴ്ച ഇടവേളയായി തുടരും.
Adjust Story Font
16