അസമില്‍ 18 കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു; ഇടിമിന്നലേറ്റതെന്ന് സൂചന
അന്വേഷണം വേണമെന്നും നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നിര്‍ദേശം നല്‍കി.
അസമില്‍ 18 കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞു. നാഗോണിലെ ബമുനി ഹിൽസിലാണ് സംഭവം. 14 ആനകളെ മലമുകളിൽ ചരിഞ്ഞ നിലയിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. ജഡം പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ വ്യക്തമായ മരണകാരണം അറിയാന്‍ സാധൂക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലേറ്റാണ് കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
ഇടിമിന്നലേറ്റ് ആനകൾ ചരിയാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയും ആനകൾ ചരിയുന്നത് ആദ്യമായാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം, സംഭവത്തില്‍ അന്വേഷണം വേണമെന്നും നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നിർദേശം നൽകി.
Next Story
Adjust Story Font
16