സ്വാതന്ത്ര്യസമര സേനാനികളെ നിസാരരാക്കിയ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
സ്വാതന്ത്ര്യസമര സേനാനികളെ നിസാരരാക്കിയ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികള്‍ നേരിട്ട പീഡനത്തേക്കാള്‍ വലിയ പീഡനം സ്വതന്ത്ര ഇന്ത്യയില്‍ ബിജെപി നേരിട്ടു എന്നാണ് കഴിഞ്ഞ ദിവസം മോദി പറഞ്ഞത്.
സ്വാതന്ത്ര്യസമര സേനാനികളെ നിസാരവത്കരിക്കുന്ന പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത പോരാളികളെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആരോപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികള്‍ നേരിട്ട പീഡനത്തേക്കാള്‍ വലിയ പീഡനം സ്വതന്ത്ര ഇന്ത്യയില്‍ ബിജെപി നേരിട്ടു എന്നാണ് കഴിഞ്ഞ ദിവസം മോദി പറഞ്ഞത്.
ഡല്‍ഹിയില്‍ ബിജെപിയുടെ പുതിയ ദേശീയ ആസ്ഥാനത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ പ്രസ്താവന നടത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് കോണ്‍ഗ്രസ് നേരിടേണ്ടി വന്ന പീഡനത്തേക്കാള്‍ ഭയാനകമായ പീഡനങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റുവാങ്ങിയത് എന്നായിരുന്നു മോദി പറഞ്ഞത്. പ്രസ്താവനയെ വിമര്‍ശിച്ചും, പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.
ഇതിന് ശേഷമാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പ്രസ്താവനയിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെ അപമാനിക്കുകയാണ് മോദി ചെയ്തത്. പ്രസ്താവന പിന്‍വലിച്ച് പ്രധാമന്തി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
Adjust Story Font
16