നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം തെലങ്കാനയിലും ആന്ദ്രാപ്രദേശിലും ആദായവേവലാതി
നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം തെലങ്കാനയിലും ആന്ദ്രാപ്രദേശിലും ആദായവേവലാതി
സംസ്ഥാന സര്‍ക്കാറിന്‍റെ വരുമാനത്തെ പ്രധാനമായും സ്റ്റാമ്പിനെയും രെജിസ്ട്രേഷനെയും എക്സെസ് വകുപ്പിനെയുമാണ് സാരമായി ബാധിക്കുന്നതെന്ന് അധികൃതര്‍.
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന്‍റെ ദുരിതകഥകള്‍ തുടരുന്നു. രണ്ട് തെലുങ്ക് സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ നികുതിയിലെ ഇടിവില്‍ വേവലാതിയിലാണ്. സര്‍ക്കാര്‍ വരുമാനത്തിന്‍റെ മുഖ്യ സ്രോതസായ എക്സൈസ് വകുപ്പിനെയും സ്റ്റാമ്പിനേയും രെജിസ്ട്രേഷനെയുമാണ് ഇത് കൂടുതല്‍ ബാധിക്കുക എന്ന് അധികാരികള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതിനിടയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ഈ രണ്ട് സംസ്ഥാനങ്ങളുടേയും നികുതി (ആന്ദ്രപ്രദേശ് 790 കോടി തെലങ്കാന 400 കോടി) കൈമാറ്റത്തെ വെട്ടിക്കുറച്ചിരുന്നു. നികുതിയിലൂടെയും മറ്റും ഏകദേശം ആന്ദ്രപ്രദേശിന് 3500 കോടിയും തെലങ്കാനയ്ക്ക് 5000 കോടിയും എല്ലാ മാസവും കിട്ടാറുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസത്തില്‍ ഒറ്റ രെജിസ്ട്രേഷന്‍ പോലും നടന്നിട്ടില്ല. സംരംഭ സ്ഥാപനങ്ങളെയും ഇത് കൂടുതലായി ബാധിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും റെവന്യൂ വിഭാഗത്തിലായി ഏകദേശം 500 കോടിയുടെ നഷടം വരാം എന്നാണ് ഔദ്യോതിക കണക്ക് പറയുന്നത്.
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബില്ലുകള്‍ പോലും അടക്കാനാവാത്ത തരത്തില്‍ രണ്ട് സംസ്ഥാനവും ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ബില്ലുകള്‍ ആന്ദ്രപ്രദേശില്‍ 1200 കോടിയിലധികവും തെലങ്കാനയില്‍ 1000 കോടിയും കടന്നിരിക്കുകയാണ്. തെലങ്കാന ഗവണ്‍മെന്‍റ് കര്‍ഷകരുടെ ലോണ്‍ ഒഴിവാക്കാനായുള്ള പദ്ധതിക്കായി 3000 കോടി രൂപ വ്യാഴാഴ്ച കടെ വാങ്ങിയിട്ടുമുണ്ട്. ആന്ദ്രപ്രദേശും അതേ ദിവസം 1500 കോടി രൂപ സ്വയം തൊഴില് പദ്ധതിക്കായും കടം വാങ്ങിച്ചിരുന്നു. സംസ്ഥാന നികുതി വകുപ്പിന്‍റെ കീഴില്‍ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എല്ലാ മാസവും തെലങ്കാനയ്ക്ക് 1000 കോടിയും ആന്ദ്രപ്രദേശിന് 1760 കോടിയും നല്കുന്നതാണ്.പക്ഷെ ഈ മാസം 600 കോടിയും 970കോടിയുമാണ് യഥാക്രമം തെലങ്കാനയ്ക്കും ആന്ദ്രപ്രദേശിനുമായി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ നികുതിയിലൂടെ മാത്രം 5000 കോടിയും 3500 കോടിയും യഥാക്രമം തെലങ്കാനയ്ക്കും ആന്ദ്രപ്രദേശിനും കിട്ടാറുണ്ടെങ്കിലും ഈ മാസം പക്ഷെ 1000,500 രൂപയുടെ മൂല്യം ഇല്ലാതാക്കിയതിനാല്‍ അവ തൊഴില്‍ മോഖലയില്‍ അവ സാരമായി ബാധിക്കും. രണ്ട് ദിവസമായി ഭൂകൈമാറ്റവും റിയല്‍ എസ്റ്റേറ്റും മൊത്തമായി നിലച്ചിരിക്കുകയാണ്.
സാധാരണനിലയിലേക്ക് സാമ്പത്തിക സ്ഥിതി മാറാന്‍ ഇനിയും പത്ത് ദിവസമെടുക്കുമെന്നാണ് അധികൃതരുടെ നിഗമനം
Adjust Story Font
16