Quantcast

അയോധ്യ വിവാദം: പുതിയ അമ്പലവും പള്ളിയും നിര്‍മിക്കാനുള്ള പെറ്റീഷന്‍ ഫയല്‍ ചെയ്തു

MediaOne Logo

Trainee

  • Published:

    15 Nov 2016 9:36 AM GMT

അയോധ്യ വിവാദം: പുതിയ അമ്പലവും പള്ളിയും നിര്‍മിക്കാനുള്ള പെറ്റീഷന്‍ ഫയല്‍ ചെയ്തു
X

അയോധ്യ വിവാദം: പുതിയ അമ്പലവും പള്ളിയും നിര്‍മിക്കാനുള്ള പെറ്റീഷന്‍ ഫയല്‍ ചെയ്തു

ഹിന്ദു-മുസ്ലിം മതത്തില്‍ നിന്നുള്ള 10000 പ്രതിനിധികളും പദ്ധതിക്ക് തുടക്കമിട്ട ഹൈകോടതി ജഡ്ജിയും നിവേദനത്തില്‍ ഒപ്പു വെച്ചു



പള്ളിയും അമ്പലവും പണിത് അയോധ്യ വിവാദം ഒത്തുതീര്‍പ്പാക്കിക്കൊണ്ടുള്ള ആദ്യപ്രമേയം ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ക്ക് നല്‍കി. ഹിന്ദു-മുസ്ലിം മതത്തില്‍ നിന്നുള്ള 10000 പ്രതിനിധികളും പദ്ധതിക്ക് തുടക്കമിട്ട ഹൈകോടതി ജഡ്ജിയും മുന്‍ ബിജെപി മന്ത്രിയുമായ പാലോക് ബസുവും നിവേദനത്തില്‍ ഒപ്പു വെച്ചു.


"അയോധ്യ വിവാദത്തെ സംബന്ധിച്ച നിവേദന പത്രികയും ഒപ്പുകള്‍ ഇട്ട കുറേ പേപ്പറുകളും എനിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് വേണ്ട നടപടിക്രമങ്ങള്‍ ഞാന്‍ എത്രയും പെട്ടെന്ന് എടുക്കുന്നതാണ്." എന്ന് ഡിവിഷണല്‍ കമ്മീഷണറായ സൂര്യ പ്രകാശ് മിഥ്ര പറഞ്ഞു.
ഞായറാഴ്ച നല്‍കിയ നിവേദനത്തില്‍ 10502 ഒപ്പുകളുണ്ട്. സുപ്രീം കോടതി തക്കതായ ഒരു തീരുമാനമെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ബസു പറഞ്ഞു.

"സുപ്രീം കോടതിയില്‍ അംഗീകരിക്കപ്പെട്ട ഒരു വ്യക്തിയുമായി ഞങ്ങള്‍ ഈ സന്ധിസംഭാഷണം മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. കോടതി സമാധാനപരമായ ഒരു തീരുമാനം എടുക്കുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. രാമന്‍റെ അമ്പലവും പള്ളിയും പണിയാനുള്ള പ്രമേയവും ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വ ഹിന്ദു പരിഷത്ത് ഇത് തള്ളിക്കളയുകയും ഹൈകോടതിയെ കളിയാക്കുന്നതിന് തുല്യമാണ് ഈ പ്രമേയമെന്ന് പറയുകയും ചെയ്തു.

Next Story