Quantcast

ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷവും കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല

MediaOne Logo

Sithara

  • Published:

    20 Dec 2016 2:47 AM GMT

ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷവും കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല
X

ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷവും കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല

കശ്മീരില്‍ കര്‍ഫ്യൂ നാല്‍പ്പത്തിയൊന്‍പതാം ദിവസവും തുടരുകയാണ്.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയായപ്പോഴും കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. കശ്മീരില്‍ കര്‍ഫ്യൂ നാല്‍പ്പത്തിയൊന്‍പതാം ദിവസവും തുടരുകയാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ പാലോ, മിഠായിയോ വാങ്ങാന്‍ പോയവരല്ലെന്ന മുഖ്യമന്ത്രി മെഹബുബ മുഫ്തിയുടെ പരാമര്‍ശം സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ കാരണമാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു.

കര്‍ഫ്യൂ ലംഘിച്ച് നൂറ് കണക്കിന് പ്രതിഷേധപ്രകടനങ്ങളാണ് ഓരോ ദിവസവും കശ്മീരില്‍ നടക്കുന്നത്. രാജ്നാഥ് സിങിന്റെ കശ്മീര്‍ സന്ദര്‍ശനവേളയിലും സുരക്ഷാസേനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയും രണ്ട് യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 69 ആയി. വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ളവരോട് ചര്‍ച്ച നടത്തി സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താന്‍ ശ്രമിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ല.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരമാര്‍ശം സംഘര്‍ഷം വ്യാപകമാകാന്‍ ഇടയാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. കൊല്ലപ്പെട്ട കുട്ടികള്‍ സൈനിക ക്യാമ്പിലേക്ക് മിഠായി വാങ്ങാനും പൊലീസ് സ്റ്റേഷനിലേക്ക് പാല്‍ വാങ്ങാനും പോയതാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ന് ജുമുഅ നമസ്കാരത്തിന് ശേഷം സംസ്ഥാന വ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിഘടനവാദി നേതാക്കളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story