Quantcast

ഇന്ത്യന്‍ മുങ്ങിക്കപ്പലുകളുടെ ചോര്‍ന്ന രഹസ്യങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിന് കൈമാറും

MediaOne Logo

Alwyn

  • Published:

    18 Jan 2017 9:14 AM GMT

ഇന്ത്യന്‍ മുങ്ങിക്കപ്പലുകളുടെ ചോര്‍ന്ന രഹസ്യങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിന് കൈമാറും
X

ഇന്ത്യന്‍ മുങ്ങിക്കപ്പലുകളുടെ ചോര്‍ന്ന രഹസ്യങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിന് കൈമാറും

ഇന്ത്യയുടെ സ്‌കോര്‍പീന്‍ ശ്രേണിയില്‍ പെട്ട മുങ്ങിക്കപ്പലുകളുടെ രഹസ്യങ്ങള്‍ ആസ്‌ട്രേലിയന്‍ സര്‍ക്കാരിന് കൈമാറും. രഹസ്യങ്ങള്‍ പ്രസിദ്ധീകരിച്ച 'ദി ആസ്‌ട്രേലിയന്‍' ദിനപത്രമാണ് ഇക്കാര്യം അറിയിച്ചത്

ഇന്ത്യയുടെ സ്‌കോര്‍പീന്‍ ശ്രേണിയില്‍ പെട്ട മുങ്ങിക്കപ്പലുകളുടെ രഹസ്യങ്ങള്‍ ആസ്‌ട്രേലിയന്‍ സര്‍ക്കാരിന് കൈമാറും. രഹസ്യങ്ങള്‍ പ്രസിദ്ധീകരിച്ച 'ദി ആസ്‌ട്രേലിയന്‍' ദിനപത്രമാണ് ഇക്കാര്യം അറിയിച്ചത്. ‍രഹസ്യ വിവരങ്ങള്‍‌ പുറത്ത് കൊണ്ടുവന്ന ആളെ ആസ്ട്രേലിയന്‍ സര്‍‌ക്കാരിന് അറിയാമെന്നും പത്രം വ്യക്തമാക്കി.

സ്കോര്‍പീന്‍ മുങ്ങിക്കപ്പലിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടക്കം അതീവ പ്രാധാന്യമുള്ള 22400 പേജുകള്‍ കൈവശമുണ്ടെന്നാണ് ദി ആസ്ട്രേലിയന്‍ ദിനപത്രം അകവാശപ്പെടുന്നത്. ഈ വിവരങ്ങള്‍ ഡാറ്റാ ഡിസ്കിലാക്കി തിങ്കളാഴ്ച ആസ്ട്രേലിയന്‍ സര്‍ക്കാരിന് കൈമാറുമെന്ന് പത്രം അറയിച്ചു. ഇക്കാര്യം ഇടനിലക്കാരന്‍ വഴി സര്‍ക്കാരിന് അറിയിച്ചിട്ടുണ്ട്. ലേഖകന്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പത്രം വിശദീകരിച്ചു. ചോര്‍ന്ന രേഖകളില്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ശത്രുവിന്റെ പക്കലെത്തിയാല്‍ അപകടമാകുന്ന സുപ്രധാന വിവരങ്ങളടങ്ങിയ രേഖകള്‍ തന്നെയാണ് ചോര്‍ന്നതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് 'ദി ആസ്‌ട്രേലിയന്‍' പത്രം. അതില്‍ അതീവ പ്രാധാന്യമുള്ളവ പ്രസിദ്ധീകരിക്കുന്നില്ലെന്നും പത്രം വ്യക്തമാക്കി.

TAGS :

Next Story