കനയ്യകുമാര്‍ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്നതിന് വീഡിയോ തെളിവുകള്‍ ഇല്ലെന്ന് ഡല്‍ഹി പൊലീസ്
കനയ്യകുമാര്‍ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്നതിന് വീഡിയോ തെളിവുകള്‍ ഇല്ലെന്ന് ഡല്‍ഹി പൊലീസ്
പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാര്‍ച്ച് 2 ലേക്ക് മാറ്റി.
ജെഎന്‍യു എസ്‌യു പ്രസിഡണ്ട് കനയ്യകുമാര്‍ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്നതിന് വീഡിയോ തെളിവുകള്‍ ഇല്ലെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം, രാജ്യദ്രോഹകുറ്റം എന്താണെന്ന് അറിയാമോ എന്ന് കോടതി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാര്‍ച്ച് 2 ലേക്ക് മാറ്റി. അതേ സമയം ഉമര്‍ഖാലിദിന്റെയും അനിര്‍ഭാന്‍ഭട്ടാചാര്യയുടെയും കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടി കനയ്യ ദേശദ്രോഹമുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നായിരുന്നു ഇത്രനാളും ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ ഇന്ന് കനയ്യയുടെ ജാമ്യഹരജി പരിഗണിച്ച വേളയിലാണ് ദേശദ്രോഹമുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഫെബ്രുവരി 9 ലെ പരിപാടിയില്‍ കനയ്യ പങ്കെടുത്തിരുന്നുവെന്നും മുഖ്യസംഘാടകന്‍ കനയ്യ ആയിരുന്നുവെന്നും പൊലീസ് വാദിച്ചു. കോടതി പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉന്നയിച്ചത്. സിസിടിവി ദൃശ്യങ്ങളെങ്കിലും നിങ്ങള്‍ക്ക് ലഭ്യമായോ? രാജ്യദ്രോഹകുറ്റം എന്താണെന്ന് അറിയാമോ? ടി വി ചാനലുകളുടെ ദൃശ്യങ്ങളെയാണോ നിങ്ങള്‍ കേസിന് ആധാരമാക്കിയത്? ടി വി ചാനലുകള്‍ വാര്‍ത്ത പുറത്ത് വിടുന്നത് വരെ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? എന്നിങ്ങനെയായിരുന്നു കോടതി വിമര്‍ശം. കനയ്യ ഫെബ്രുവരി 9 ലെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല എന്ന് കനയ്യയുടെ അഭിഭാഷകന്‍ വാദിച്ചു. കനയ്യക്കെതിരെ സര്‍ക്കാരിന്റെ കൈയ്യില്‍ തെളിവുകളൊന്നുമില്ലെന്നും കനയ്യക്ക് ജാമ്യം നല്‍കണമെന്നും ഡല്‍ഹി സര്‍ക്കാറും ഹൈക്കോടതിയില്‍ അറിയിച്ചു. അതേ സമയം തന്നെ ദേശദ്രോഹകുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കീഴടങ്ങിയ ഉമര്‍ഖാലിദിന്റെയും അനിര്‍ഭാന്‍ ഭട്ടാചാര്യയുടെയും കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടി
Adjust Story Font
16