Quantcast

കൂറുമാറാന്‍ ബിജെപി 50 കോടി വാഗ്ദാനം ചെയ്തെന്ന് ഉത്തരാഖണ്ഡ് എംഎല്‍എമാര്‍

MediaOne Logo

admin

  • Published:

    9 Feb 2017 1:32 AM GMT

കൂറുമാറാന്‍ ബിജെപി 50 കോടി വാഗ്ദാനം ചെയ്തെന്ന് ഉത്തരാഖണ്ഡ് എംഎല്‍എമാര്‍
X

കൂറുമാറാന്‍ ബിജെപി 50 കോടി വാഗ്ദാനം ചെയ്തെന്ന് ഉത്തരാഖണ്ഡ് എംഎല്‍എമാര്‍

കുടുംബത്തിലെ ഒരാള്‍ക്ക് അസംബ്ലി സീറ്റോ രാജ്യസഭ സീറ്റോ നല്‍കാമെന്നും ബിജെപി വാഗ്ദാനം

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറാനായി ബിജെപി തങ്ങള്‍ക്ക് 50 കോടി വാഗ്ദാനം ചെയ്തതായി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍. രാജേന്ദ്ര ഭന്താരി, ജീത് രാം എന്നി എംഎല്‍എമാരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കോടികള്‍ കൂടാതെ കുടുംബത്തിലെ ഒരാള്‍ക്ക് അസംബ്ലി സീറ്റോ രാജ്യസഭ സീറ്റോ നല്‍കാമെന്നും ബിജെപി വാഗ്ദാനം ചെയ്തതതായും എംഎല്‍എമാര്‍ പറഞ്ഞു.

ഇവരോടൊപ്പം മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കര്‍ അനുശ്യപ്രസാദ് മൈക്കുരിയും ബിജെപിയിലേക്ക് കൂറുമാറുന്നുവെന്നും അതോടെ പാര്‍ട്ടിയിലെ വിമതരുടെ എണ്ണം ഒമ്പതില്‍ നിന്നും പതിനൊന്നാകുമെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും തങ്ങള്‍ എന്നും കോണ്‍ഗ്രസിനൊപ്പമാണെന്നും എം എല്‍എമാര്‍ പറഞ്ഞു.

TAGS :

Next Story