Quantcast

കേന്ദ്രമന്ത്രി വൈഎസ് ചൗദരിക്കെതിരെ ജാമ്യമില്ലാ വാറണ്ട്

MediaOne Logo

admin

  • Published:

    19 Feb 2017 6:51 AM GMT

കേന്ദ്രമന്ത്രി വൈഎസ് ചൗദരിക്കെതിരെ ജാമ്യമില്ലാ വാറണ്ട്
X

കേന്ദ്രമന്ത്രി വൈഎസ് ചൗദരിക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കേന്ദ്രമന്ത്രി വൈഎസ് ചൗദരിക്കെതിരെ ഹൈദരാബാദ് കോടതിയുടെ ജാമ്യമില്ലാ വാറണ്ട്.

കേന്ദ്രമന്ത്രി വൈഎസ് ചൗദരിക്കെതിരെ ഹൈദരാബാദ് കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. വായ്‍പ തിരിച്ചടക്കുന്നതില്‍ വീഴ്‍ച വരുത്തിയതുമായി ബന്ധപ്പെട്ട് മൌറീഷ്യസ് ആസ്ഥാനമായ ഒരു ബാങ്ക് നല്‍കിയ പരാതിയിലാണ് കോടതി നടപടി. നേരത്തെ മൂന്നു തവണ മന്ത്രിക്ക് സമന്‍സ് അയച്ചെങ്കിലും ഹാജരാകാന്‍ തയാറാകാതിരുന്ന സാഹചര്യത്തിലാണ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കോടതി നടപടികളില്‍ നിന്നു ചൗദരി ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നുമുള്ള ബാങ്കിന്റെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവ്. കേസില്‍ വാദം കേള്‍ക്കുന്നത് 26 ലേക്ക് കോടതി മാറ്റിവെച്ചു. മോദി മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രിയാണ് ചൗദരി. 106 കോടി രൂപയുടെ വായ്‍പ തിരിച്ചടക്കുന്നതിലാണ് വ്യവസായി കൂടിയായ ചൗദരി വീഴ്‍ച വരുത്തിയത്. ചൗദരിയുടെ ഉടമസ്ഥതയിലുള്ള സുജന യൂണിവേഴ്സല്‍ ഇന്‍ഡസ്ട്രീസിന്റെ പേരിലാണ് മൌറീഷ്യ ആസ്ഥാനമായ ഹെസ്ടിയ ഹോള്‍ഡിങ്സില്‍ നിന്നു വായ്പയെടുത്തത്.

TAGS :

Next Story