കര്‍ഫ്യു പിന്‍വലിച്ച ശേഷവും കശ്മീരില്‍ സംഘര്‍ഷം തുടരുന്നു
കര്‍ഫ്യു പിന്‍വലിച്ച ശേഷവും കശ്മീരില്‍ സംഘര്‍ഷം തുടരുന്നു
ഇന്ന് പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു
ഭൂരിഭാഗം പ്രദേശങ്ങളിലും കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും കശ്മീരില്‍ സംഘര്‍ഷം തുടരുന്നു. ഇന്ന് പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 72 ആയി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു.
ശ്രീനഗറില്‍ ചില മേഖലയിലൊഴികെ മറ്റെല്ലാടിത്തും കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും കശ്മീര്‍ താഴ്വരയിലെ ജനജീവിതം സാധാരണഗതിയിലേക്ക് മടങ്ങിയിട്ടില്ല. വിഘടനവാദികളുടെ ബന്ദ് തുടരുന്നതിനാല്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടക്കുന്നു. തെരുവിലിറങ്ങുന്ന പ്രതിഷേധക്കാരുടെ എണ്ണവും കൂടുകയാണ്.
ബാരമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റവും ഒടുവില്‍ ശക്തമായ സംഘര്‍ഷമുണ്ടായത്. ഇവിടെ സുരക്ഷാസേന വെടിവെപ്പ് നടത്തിയതോടെ ഒരാള്‍ കൊല്ലപ്പെട്ടു. ഡാനിഷ് എന്ന് 15 വയസ്സുകാരനാണ് മരിച്ചത്. സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥിഗതികള്‍ വിലയിരുത്തി. ഇതിനായി വിളിച്ച ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ക്ക് പുറമെ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും പങ്കെടുത്തു.
Adjust Story Font
16