കശ്മീര്‍ പ്രശ്നപരിഹാരത്തിന് എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന് സര്‍വ്വകക്ഷി സംഘം
കശ്മീര്‍ പ്രശ്നപരിഹാരത്തിന് എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന് സര്‍വ്വകക്ഷി സംഘം
കശ്മീര്‍ വിഷയത്തില്‍ വൈകിട്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രാഷ്ട്രപതിയെ കാണും.
കശ്മീര്‍ പ്രശ്നപരിഹാരത്തിന് എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന് സര്‍വ്വകക്ഷി സംഘം. രാജ്യത്തിന്റെ അഖണ്ഢതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും യോഗം വിലയിരുത്തി. എന്നാല്‍ പ്രശ്ന പരിഹാരത്തിന് നിലവില്‍ തടവിലുള്ളവരെ മോചിപ്പിക്കണമെന്നും പെല്ലറ്റ് പ്രയോഗം അവസാനിപ്പിക്കണമെന്നും പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ വൈകിട്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രാഷ്ട്രപതിയെ കാണും.
സര്‍വ്വ കക്ഷി സംഘത്തിന്റെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം കാര്യമായ ഫലമുണ്ടാക്കാത്ത സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും യോഗം ചേര്‍ന്നത്. ജമ്മുകാശ്മീര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശം യോഗത്തില്‍ ഉയര്‍ന്നു. എങ്കിലും പ്രശ്നപരിഹാരത്തില്‍ കശ്മീര്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന വിലയിരുത്തലുണ്ടായില്ല.
ചര്‍ച്ചക്ക് വഴങ്ങാത്ത സാഹചര്യത്തില്‍ വിഘടനവാദികളുടെ മേല്‍, കൂടുതല്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും, പാസ്പോര്‍ട്ട് കണ്ടു കെട്ടുന്നതും അടക്കം കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. സമാന അഭിപ്രായം സര്‍വ്വ കക്ഷി യോഗത്തില്‍ ചില എംപിമാര്‍ ഉന്നയിച്ചു. എന്നാല്‍ അത്തരത്തിലുള്ള തീരുമാനങ്ങളിലേക്ക് യോഗം കടന്നില്ല, സംഘര്‍ഷത്തിന്റെ 60ാം ദിവസമായ ഇന്ന് കുപ്‍വാരയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തില്‍ 3 ജവാന്‍ മാര്‍ക്ക് പരിക്കേറ്റു.
Adjust Story Font
16