ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ രാഷ്ട്രപതിക്ക് സംതൃപ്തി
ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ രാഷ്ട്രപതിക്ക് സംതൃപ്തി
നിയന്ത്രണരേഖയിലെ സുരക്ഷക്രമീകരണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ അറിയിച്ചു.
പാക് അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംതൃപ്തി രേഖപ്പെടുത്തി. നിയന്ത്രണരേഖയിലെ സുരക്ഷക്രമീകരണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ അറിയിച്ചു. പാകിസ്താന്‍ അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടത്. പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നതിനാല്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പാകിസ്താന്റെ തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ച രീതി പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിച്ചു. പാകിസ്താന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഒരുക്കിയിരിക്കുന്ന സുരക്ഷക്രമീകരണങ്ങള്‍ പ്രധാനമന്ത്രി വിവരിച്ചു. ഇന്ത്യന്‍ സേനക്ക് നാശനഷ്ടം സംഭവിക്കാതെ പാക് തീവ്രവാദക്യാമ്പുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ രാഷ്ട്രപതി സംതൃപ്തി രേഖപ്പെടുത്തി. മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തിയിലെ പാക് പ്രകോപനം തുടരുകയാണ്. പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്ന അഖ്നൂറിര്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു.
അതിര്‍ത്തി മേഖലയില്‍ സൈന്യത്തിന്റെ തെരച്ചിലില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കരസേന തലവന്‍ ദല്‍ബീര്‍സിങ് കശ്മീര്‍ സന്ദര്‍ശിച്ച് അതിര്‍ത്തിയിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. ഇന്ത്യന്‍ നഗരങ്ങളില്‍ പാക് പിന്തുണയുള്ള ഭീകരര്‍ തിരിച്ചടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. പാക് വിരുദ്ധവാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തി.
Adjust Story Font
16