Quantcast

പാര്‍ലമെന്റ് മാര്‍ച്ചിനിടെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭാ നടപടികള്‍ സ്തംഭിപ്പിച്ചു

MediaOne Logo

admin

  • Published:

    15 March 2017 1:33 PM GMT

പാര്‍ലമെന്റ് മാര്‍ച്ചിനിടെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭാ നടപടികള്‍ സ്തംഭിപ്പിച്ചു
X

പാര്‍ലമെന്റ് മാര്‍ച്ചിനിടെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭാ നടപടികള്‍ സ്തംഭിപ്പിച്ചു

പാര്‍ലമെന്റ് മാര്‍ച്ച് ന‌ടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭാ നടപടികള്‍ സ്തംഭിപ്പിച്ചു.

പാര്‍ലമെന്റ് മാര്‍ച്ച് ന‌ടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭാ നടപടികള്‍ സ്തംഭിപ്പിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങിയുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെത്തു‌‌ര്‍ന്ന് രാജ്യസഭ രണ്ടു തവണ നിര്‍ത്തിവെച്ചു. ശത്രു സ്വത്ത് ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിച്ച രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചു.

രാജ്യസഭയില്‍ ശൂന്യവേള ആരംഭിച്ചപ്പോള്‍തന്നെ ബി.എസ്.പി അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയിരുന്നു. ഉത്തര്‍ പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ രൂക്ഷമായ വരള്‍ച്ച നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിയ്ക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനെത്തുടര്‍ന്ന് ഈ വിഷയം സഭയിലുന്നയിയ്ക്കാന്‍ മായാവതിയ്ക്ക് ചെയര്‍ അനുമതി നല്‍കി. ബി.എസ്.പിയുടെ വാദങ്ങളെ സമാജ് വാദി പാര്‍ട്ടി എതിര്‍ത്തു. പിന്നീട് സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി. സഭ ഒരു തവണ നിര്‍ത്തിവെച്ചു. വീണ്ടും ചേര്‍ന്ന ചോദ്യോത്തരവേള ആരംഭിയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വിഷയമുന്നയിച്ചു. എന്നാല്‍ ചോദ്യോത്തരവേളയില്‍ ഇതുന്നയിയ്ക്കാനാവില്ലെന്ന് ചെയര്‍ റൂളിങ്ങ് നല്‍കി. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ സഭ വീണ്ടും നിര്‍ത്തിവെച്ചു. വിവാദമായ ശത്രു സ്വത്ത് ബില്ലിന്റെ വ്യവസ്ഥകള്‍ പരിശോധിച്ച രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചു.

TAGS :

Next Story