എല്ലാ വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി: കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യം
എല്ലാ വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി: കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യം
പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ യോജിച്ച് നീങ്ങാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനമെടുത്തു
എല്ലാ വിഷയത്തിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. എല്ലാ കക്ഷികളുടെയും സഹകരണമുണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടി ഐക്യം രൂപപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ യോജിച്ച് നീങ്ങാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനമെടുത്തു. രാഷ്ട്രപതി ഭവനിലേക്ക് ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മാര്‍ച്ചില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പങ്കെടുക്കും.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ഡിഎംകെ, ഇടത് സംഘടനകള്‍ തുടങ്ങി 16 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്നലെ നടന്ന സംയുക്ത യോഗത്തില്‍ പങ്കെടുത്തത്. ഇരുസഭകളിലും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഒന്നിച്ച് നീങ്ങാന്‍ പ്രതിപക്ഷം തീരുമാനമെടുത്തു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നാളെ രാവിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും യോഗം ചേരും. രാജ്യസഭയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കും. പാര്‍ലമെന്റിന് പുറത്തേക്ക് കൂടി പ്രതിപക്ഷ ഐക്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മമത ബാനര്‍ജി വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. നാളെ രാഷ്ട്രപതി ഭവനിലേക്ക് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പങ്കെടുക്കും. മാര്‍ച്ചില്‍ സിപിഎം പങ്കെടുത്തേക്കില്ല.
Adjust Story Font
16