ഇറോം ചാനു ശര്‍മിള ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്
ഇറോം ചാനു ശര്‍മിള ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്
മുഖ്യമന്ത്രി ഇബോബി സിങിനെ അട്ടിമറിക്കാന്‍ ഒപ്പം നില്‍ക്കുന്നതിന് സ്വതന്ത്രരായ 20 സ്ഥാനാര്‍ത്ഥികളെ ക്ഷണിക്കാനും ഇറോം മറന്നില്ല
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കച്ച മുറുക്കി ഉരുക്ക് വനിത ഇറോം ചാനു ശര്‍മ്മിള. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് രാഷ്ട്രിയത്തിലിറങ്ങുന്ന ഇറോം സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നീക്കം ചെയ്യുമെന്ന വാഗ്ദാനമാണ് മണിപ്പൂര്‍ ജനതക്ക് മുന്നില്‍ വെക്കുന്നത്. തന്നോടൊപ്പം പോരാട്ടത്തില്‍ പങ്കുചേരാന്‍ 20 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും ഇറോം ക്ഷണിച്ചു.
മണിപ്പൂരിലെ ഉരുക്കു വനിതയും പൌരസമര നായികയുമായ ഇറോം ചാനു ശര്‍മ്മിള 16 വര്‍ഷമായി തുടര്‍ന്ന സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിനെതിരായ ഒറ്റയാള്‍ പോരാട്ടം അവസാനിപ്പിച്ച് ജനകീയമാക്കുകയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിലൂടെ വീട്ടിലേക്ക് പോകുകയോ പോരാട്ടം ഉപക്ഷിക്കുകയോ അല്ല രീതിയില്‍ മാത്രമാണ് മാറ്റം വരുത്തുന്നത് എന്നാണ് ഇറോം പറയുന്നത്. തന്നെ ഒരു റെക്കോഡ് നേട്ടത്തിനുടമയായല്ല കാണേണ്ടത്. തെരഞ്ഞെടുത്ത ഉപാധിയെ കുറിച്ച് മനസിലാക്കുകയാണ് വേണ്ടത്, മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും ഇറോം പറയുന്നു. അധികാരത്തിലേറിയാല്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നീക്കം ചെയ്യുമെന്ന വാഗ്ദാനമാണ് ഇറോം മുന്നോട്ട് വെക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ഇബോബി സിങിനെ അട്ടിമറിക്കാന്‍ ഒപ്പം നില്‍ക്കുന്നതിന് സ്വതന്ത്രരായ 20 സ്ഥാനാര്‍ത്ഥികളെ ക്ഷണിക്കാനും ഇറോം മറന്നില്ല.
സമരം അവസാനിപ്പിക്കുക വഴി സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിനെതിരായി ഇതുവരെ നടത്തിയ പോരാട്ടത്തിന്റെ ഊര്‍ജം നഷ്ടപ്പെടുത്തി എന്നാണ് ഒരു വിഭാഗം അനുയായികള്‍ കരുതുന്നത്. ഇറോം മണിപ്പൂരി ജനതക്ക് മുന്നില്‍ വെക്കുന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാതെ വരുമെന്നും ഇവര്‍ പറയുന്നു. ലോക ചരിത്രത്തിലെ സമാനതകളില്ലാത്ത സഹന സമരത്തിന് തുടക്കം കുറിച്ച സമരനായിക തന്നെ സമരത്തെ ഇല്ലാതാക്കിയെന്ന വിമര്‍ശനത്തിനു തന്നെയായിരിക്കും ഇറോം ശര്‍മ്മിള വരും കാലങ്ങളില്‍ വിശദീകരണം നല്‍കേണ്ടി വരിക.
Adjust Story Font
16