പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ ഇതുവരെ 85 % പോളിംഗ്
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ ഇതുവരെ 85 % പോളിംഗ്
വടക്കന്‍ ബംഗാളിലെ ആലിപൂര്‍ദ്വാര്‍, ജയ്പാല്‍ഗുഡി, ഡാര്‍ജിലിങ്ങ്, ഉത്തര്‍ ദിനാജ്പൂര്‍, ദക്ഷിണ്‍ ദിനാജ്പൂര്‍, മാല്‍ഡ, ഭീര്‍ഭൂം എന്നീ 7 ജില്ലകളിലായുള്ള 56 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്...
പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 85 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. മാവോയിസ്റ്റ് സ്വാധീനമുള്ള ബിര്‍ഭൂം ജില്ലയിലും മാല്‍ഡയിലും പലയിടത്തും അക്രമ സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടായ സ്ഥലങ്ങളില്‍ റീപോളിങ്ങ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
വടക്കന്‍ ബംഗാളിലെ ആലിപൂര്‍ദ്വാര്‍, ജയ്പാല്‍ഗുഡി, ഡാര്‍ജിലിങ്ങ്, ഉത്തര്‍ ദിനാജ്പൂര്‍, ദക്ഷിണ്‍ ദിനാജ്പൂര്‍, മാല്‍ഡ, ഭീര്‍ഭൂം എന്നീ 7 ജില്ലകളിലായുള്ള 56 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് വലിയ നേട്ടമുണ്ടാക്കാനാവുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്ന മേഖലകളിലാണിത്. മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളായി കണക്കാക്കുന്ന ബിര്‍ഭും ജില്ലയിലെ ദുബ്രാജ് പൂര്‍, സൂരി, നല്‍ഹട്ടി, രാംപൂര്‍ഹാട്ട്, സൈന്തിയ, ഹാന്‍സന്‍, മുരാറായ് എന്നീ ഏഴ് മണ്ഡലങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 വരെയായിരുന്നു വോട്ടെടുപ്പ്. മറ്റിടങ്ങളില്‍ 5 മണിയ്ക്കാണ് വോട്ടെടുപ്പ് അവസാനിച്ചത്.
ബിര്‍ഭും ജില്ലയില്‍ വോട്ടെടുപ്പിനോടനുബന്ധിച്ച് നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നാനൂറോളം കേസുകള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നു പേര്‍ അറസ്റ്റിലായി. ബീര്‍ഭൂം ജില്ലയിലെ ഒന്പത് മണ്ഡലങ്ങളില്‍ റീ പോളിങ്ങ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങള്‍ക്കിടയിലും ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ തന്നെ എഴുപത് ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
Adjust Story Font
16