Quantcast

ഇന്ധനം തീരാറായിട്ടും മമതയുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപണം

MediaOne Logo

admin

  • Published:

    4 April 2017 3:47 PM GMT

ഇന്ധനം തീരാറായിട്ടും മമതയുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപണം
X

ഇന്ധനം തീരാറായിട്ടും മമതയുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപണം

മാനത്തിന് ലാന്‍ഡിങിനുള്ള അനുമതി വൈകിയത് സംബന്ധിച്ച് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു പറഞ്ഞു. ഇന്ധനം കുറവാണെന്ന്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ചിരുന്ന വിമാനത്തില്‍ ഇന്ധനം തീരാറായെന്ന് അറിയിച്ചിട്ടും കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയതായി ആരോപണം. മമതയുടെ ജീവന്‍ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്ന് തൃണമുല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയിലും രാജ്യസഭയിലും കുറ്റപ്പെടുത്തി. പാറ്റ്നയില്‍ നിന്നും കൊല്‍ക്കൊത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് കൊല്‍ക്കൊത്ത വിമാനത്താവളത്തിലിറങ്ങുന്നതിന് മുമ്പ് 30 മിനുട്ടോളം വിമാനത്താവളത്തിനു ചുറ്റും കറങ്ങാന്‍ നിര്‍ബന്ധിതമായത്. വിമാനം നിലത്തിറങ്ങിയ ഉടന്‍ തന്നെ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും വളയുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം.

മമതയുടെ വിമാനം 30-40 മിനുട്ടോളം വിമാനത്താവളത്തിനു ചുറ്റും കറങ്ങേണ്ടിവന്നു എന്ന ആരോപണം ശരിയല്ലെന്നും ഇന്ധനം തീരാറായെന്ന് അറിയിച്ചിട്ടും വിമാനത്തിന് ലാന്‍ഡിങിനുള്ള അനുമതി വൈകിയത് സംബന്ധിച്ച് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു പറഞ്ഞു. ഇന്ധനം കുറവാണെന്ന് അറിയിച്ചിട്ടുണ്ടെങ്കില്‍ മമതയുടെ വിമാനത്തിന് ഇറങ്ങാനുള്ള അവസരം ഒരുക്കേണ്ടത് എടിസിയുടെ ചുമതലയാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ജെ ചൂണ്ടിക്കാട്ടി.

എന്നാല്‍ സംഭവത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് വിമാനത്താവള അധികൃതരുടെ വാദം. പാറ്റ്നയില്‍ നിന്നും ഒരു മണിക്കൂര്‍ വൈകി രാത്രി 7.35നാണ് പുറപ്പെട്ടതെന്നും ഒമ്പത് മണിക്ക് മുമ്പായി കൊല്‍ക്കൊത്തയില്‍ ലാന്‍ഡ് ചെയ്തെന്നും വിമാനം വൈകിയത് മൂലമാണ് ലാന്‍ഡിങിന് കൂടുതല്‍ സമയം എടുത്തതെന്നും അധികൃതര്‍ പറയുന്നു.

TAGS :

Next Story