Quantcast

കശ്മീരില്‍ മനുഷ്യസ്നേഹത്തിന്റെ ഉത്തമമാതൃകയായി ഈ ദമ്പതിമാര്‍

MediaOne Logo

Alwyn K Jose

  • Published:

    17 April 2017 9:41 AM GMT

കശ്മീരില്‍ മനുഷ്യസ്നേഹത്തിന്റെ ഉത്തമമാതൃകയായി ഈ ദമ്പതിമാര്‍
X

കശ്മീരില്‍ മനുഷ്യസ്നേഹത്തിന്റെ ഉത്തമമാതൃകയായി ഈ ദമ്പതിമാര്‍

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീര്‍ കൂടുതല്‍ കലുഷിതമാണ്.

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീര്‍ കൂടുതല്‍ കലുഷിതമാണ്. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ സൈന്യം കര്‍ഫ്യു പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കശ്മീര്‍ ജനത വീട്ടുതടങ്കലില്‍ ആയ ദുരവസ്ഥയിലായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലക്കാത്ത വെടിയൊച്ചകളും നിലവിളിയും. നിരത്തുകളില്‍ ഉണങ്ങാത്ത ചോരപ്പാടുകള്‍. ഏതുനിമിഷവും ഒരു വെടിയുണ്ട ജീവനെടുക്കാന്‍ പാഞ്ഞെത്തുമെന്ന ഭീതിജനകമായ സാഹചര്യം. എന്നാല്‍ ഇതൊന്നും തങ്ങളുടെ പട്ടിണി കിടക്കുന്ന സുഹൃത്തിന്റെ കുടുംബത്തിനായി ഭക്ഷണവുമായി പോകുന്നതില്‍ നിന്ന് ആ ദമ്പതിമാരെ പിന്തിരിപ്പിച്ചില്ല. കര്‍ഫ്യൂ വകവെക്കാതെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഈ കശ്മീരി മുസ്‍ലിം ദമ്പതികള്‍ തങ്ങളുടെ പണ്ഡിറ്റ് സുഹൃത്തിന്റെ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ എത്തുന്നത്.

ശ്രീനഗര്‍ സ്വദേശികളായ സുബേദ ബീഗത്തിന്റെയും ഭര്‍ത്താവിന്റെ ഈ സാഹസം വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃകയാണ്. ഝലം നദിക്ക് സമീപത്തെ താഴ്‍വരയിലാണ് സുബേദയുടെയും കുടുംബത്തിന്റെയും പണ്ഡിറ്റ് സുഹൃത്ത് താമസിക്കുന്നത്. ഒരു ദിവസം സുഹൃത്തിന്റെ വീട്ടില്‍ നിന്നെത്തിയ ഫോണ്‍കോളാണ് അപകടം അവഗണിച്ചും അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. കശ്‍മീരില്‍ സ്ഥിതിഗതികള്‍ വിഷളായതോടെ താനും തന്റെ വൃദ്ധമാതാവും ഭക്ഷണം കഴിച്ചിട്ട് കുറച്ചു ദിവസങ്ങളായെന്നായിരുന്നു സുബേദയെ തേടിയെത്തിയ ഫോണ്‍കോളിന്റെ ചുരുക്കം. ഇതോടെയാണ് സുബേദയും ഭര്‍ത്താവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായി അപകടംപിടിച്ച റോഡിലൂടെ ജീവന്‍ പോലും പണയംവെച്ച് ഝലം നദിയുടെ തീരത്തേക്ക് യാത്ര ചെയ്തത്. ജവഹര്‍ നഗറില്‍ ദിവാന്‍ചന്ദ് പണ്ഡിറ്റ് എന്നയാളുടെ വീട്ടിലേക്ക് സുബേദ ബീഗവും ഭര്‍ത്താവും ഭക്ഷണവുമായെത്തിയത് അപകടത്തില്‍ താങ്ങായി എത്തിയ മാലാഖമാരുടെ രൂപത്തിലായിരുന്നു. തങ്ങള്‍ക്ക് ഇങ്ങനെ ഒരു കുടുംബത്തിന് സഹായം ചെയ്യാനായി. എന്നാല്‍ ഇവിടെ ഓരോരുത്തരും ദുരിതം പേറുകയാണെന്ന് സുബേദ പറയുന്നു.

TAGS :

Next Story