ദേശദ്രോഹികളെ നശിപ്പിക്കാന്‍ ജെഎന്‍യു കാമ്പസില്‍ പൂജ
ദേശദ്രോഹികളെ നശിപ്പിക്കാന്‍ ജെഎന്‍യു കാമ്പസില്‍ പൂജ
ഇന്ത്യയിലെ ദേശദ്രോഹികളെ നശിപ്പിക്കാനും യൂണിവേഴ്‍സിറ്റിയെ ശുദ്ധീകരിക്കാനുമെന്ന പേരില്‍ ഡല്‍ഹി ജെഎന്‍യു കാമ്പസില്‍ പൂജ നടത്തി.
ഇന്ത്യയിലെ ദേശദ്രോഹികളെ നശിപ്പിക്കാനും യൂണിവേഴ്‍സിറ്റിയെ ശുദ്ധീകരിക്കാനുമെന്ന പേരില്‍ ഡല്‍ഹി ജെഎന്‍യു കാമ്പസില്‍ പൂജ നടത്തി. ഹിന്ദു വിദ്യാര്‍ഥി സേന, ഹിന്ദു ജാഗരണ്‍ അഭിയാന്‍ എന്നീ സംഘടനകളാണു കാമ്പസിനുള്ളില്‍ പ്രത്യേക പ്രാര്‍ഥനയും പൂജയും സംഘടിപ്പിച്ചത്. ഫെബ്രുവരി ഒമ്പതിനു നടന്ന അഫ്സല്‍ ഗുരു അനുസ്‍മരണവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും മൂലം യൂണിവേഴ്‍സിറ്റിക്കുണ്ടായ മോശം പ്രതിച്ഛായ മറികടക്കാന്‍ ഈ രണ്ടു പൂജ കൊണ്ടു കഴിയുമെന്നാണ് ഇവരുടെ അഭിപ്രായം. കാമ്പസിലെ മഹി മാണ്ഡവി ഹോസ്റ്റലിനു മുന്നില്‍ ഹിന്ദുത്വ വിദ്യാര്‍ഥി സംഘടന രാമനവമി ആഘോഷവും ഭഗവതി പൂജകളും സംഘടിപ്പിച്ചു. രാജ്യത്തെ ദേശദ്രോഹികളെ തുടച്ചുനീക്കാനും യൂണിവേഴ്‍സിറ്റിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാനും പൂജ കൊണ്ട് സാധിക്കുമെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ഏകദേശം നൂറോളം വിദ്യാര്‍ഥികളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. മതനേതാക്കളെ ക്ഷണിച്ച് പൂജാകര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ സര്‍വകലാശാല കാമ്പസ് അനുയോജ്യമായ ഇടമല്ലെന്ന് പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ഥി പ്രതിനിധികളെങ്കിലും മനസിലാക്കണമായിരുന്നു എന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ വിമര്‍ശിച്ചു. ഇതിനിടെ മാണ്ഡവി ഹോസ്റ്റലിനു സമീപം ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പാനമ പേപ്പേഴ്‌സ് വെളിപ്പെടുത്തല്‍ വഴി പുറംലോകമറിഞ്ഞ കള്ളപ്പണ നിക്ഷേപം സംബന്ധിച്ചു പൊതുയോഗം സംഘടിപ്പിച്ചു.
Adjust Story Font
16