ജാട്ട് പ്രക്ഷോഭത്തിനിടെ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി
ജാട്ട് പ്രക്ഷോഭത്തിനിടെ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി
ജാട്ട് സംവരണ പ്രക്ഷോഭത്തിനിടെ ഹരിയാനയിലെ മുര്‍ത്താല്‍ ഗ്രാമത്തില്‍ സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരകളായിട്ടുണ്ടെന്ന് കോടതി
ജാട്ട് സംവരണ പ്രക്ഷോഭത്തിനിടെ ഹരിയാനയിലെ മുര്‍ത്താല്‍ ഗ്രാമത്തില്‍ സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരകളായിട്ടുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നും സംഭവം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിവാദമായ സംഭവമുണ്ടായത്.
സംഭവത്തിന് തെളിവില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാല്‍ രണ്ട് ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22ന് മുപ്പതോളം ആളുകള്‍ ചേര്‍ന്ന് കാറുകളില്‍ യാത്ര ചെയ്യുകയായിരുന്ന പത്തോളം സ്ത്രീകളെ പിടിച്ചിറക്കി ബലാത്സംഗം ചെയ്തു എന്നായിരുന്നു ദൃക്സാക്ഷി മൊഴി. അക്രമികള്‍ സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ അഗ്നിക്കിരയാക്കിയെന്നും മൊഴിയുണ്ട്. സംഭവ സ്ഥലത്തു നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ജാട്ട് പ്രക്ഷോഭത്തിനിടെ 30 പേര്‍ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Adjust Story Font
16